Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
അവളെ പിന്നിലേക്ക് തള്ളിമാറ്റി.
"മാറിനിൽക്കെടീ!" സാം ഗർജ്ജിച്ചു. തന്റെ തലയിണയ്ക്കടിയിൽ സ്വാമിജി നൽകിയിരുന്ന ജപിച്ച ഭസ്മം അവൻ വേഗത്തിലെടുത്ത് അവൾക്കുനേരെ എറിഞ്ഞു.
ഭസ്മം ദേഹത്ത് വീണ ആ നിമിഷം, ആ മുറിയിലെ സുഗന്ധം പെട്ടെന്ന് അഴുകിയ മാംസത്തിന്റെ ദുർഗന്ധമായി മാറി.
ആ സുന്ദരരൂപം പുകയാൻ തുടങ്ങി..
സാമിന്റെ മുന്നിൽ വെച്ച് അവളുടെ മുഖം വികൃതമാവുകയും, തൊലി കരിഞ്ഞുണങ്ങി അസ്ഥികൾ പുറത്തുകാണുകയും ചെയ്തു.
ഭയാനകമായ രൂപം പൂണ്ട ആ ദുഷ്ടശക്തി, കാതടപ്പിക്കുന്ന ഒരു അലർച്ചയോടെ സാമിനെ നോക്കി പാഞ്ഞടുക്കാൻ ശ്രമിച്ചെങ്കിലും, ഭസ്മത്തിന്റെ ശക്തിയാൽ അവിടെവെച്ചുതന്നെ വായുവിൽ എരിഞ്ഞടങ്ങി ഇല്ലാതായി.
തറവാടിനെ പൊതിഞ്ഞിരുന്ന ആ ശ്വാസംമുട്ടിക്കുന്ന നിശബ്ദത പെട്ടെന്ന് മാറി,
വീണ്ടും ജനലിലൂടെ പാലക്കാടൻ കാറ്റ് വീശിത്തുടങ്ങി. സാം വിയർത്തു കുളിച്ചിരുന്നു. കിതപ്പോടെ അവൻ തറയിലേക്ക് വീണുപോയി.
തന്റെ വ്രതം എത്രത്തോളം ദുഷ്കരമാണെന്നും, ശത്രുവിന്റെ ശക്തി എത്ര വലുതാണെന്നും അവൻ തിരിച്ചറിഞ്ഞു. ആ ആദ്യത്തെ പരീക്ഷണത്തിൽ അവൻ വിജയിച്ചെങ്കിലും, ഇതിലും വലിയവ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന് ആ ഇരുണ്ട രാത്രി അവന് മുന്നറിയിപ്പ് നൽകുകയായിരുന്നു.
രാത്രിയിലെ ആ വലിയ പരീക്ഷണത്തെ അതിജീവിച്ചതിന്റെ ആശ്വാസത്തിലായിരുന്നില്ല സാം, മറിച്ച് ഇനിയെന്ത് എന്ന വലിയൊരു ചോദ്യമായിരുന്നു അവന്റെ മനസ്സിൽ..
അതിരാവിലെ അമ്പലക്കുളത്തിൽ മുങ്ങി നിവർന്ന്, തണുത്തുറഞ്ഞ ശരീരത്തോടെ അവൻ വീണ്ടും സ്വാമിജിയുടെ മുന്നിലെത്തി. കഴിഞ്ഞ രാത്രി മുറിയിൽ നടന്നതൊന്നും അവൻ പറയുന്നതിന് മുൻപേ സ്വാമിജി അറിഞ്ഞിരുന്നു. ആ തേജസ്വിയായ മുഖത്ത് അങ്ങേയറ്റത്തെ സംതൃപ്തിയുണ്ടായിരുന്നു.
"ശരീരത്തെയും വികാരങ്ങളെയും നീ പൂർണ്ണമായും നിയന്ത്രിക്കാൻ പഠിച്ചിരിക്കുന്നു സാം. ആ മോഹിനിയെ ഭസ്മമാക്കിയതിലൂടെ വലിയൊരു കടമ്പയാണ് നീ കടന്നത്," സ്വാമിജി
💬 Comments
View all comments