Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
ഉടനെ നഗരത്തിലേക്ക് മടങ്ങാൻ കഴിയില്ല."
ഇതുകേട്ട് സാം മൗനമായി തലയാട്ടി.
തന്റെ നിയോഗം അവൻ പൂർണ്ണമായും ഉൾക്കൊണ്ടിരുന്നു. പെട്ടെന്ന് സ്വാമിജിയുടെ മുഖത്തെ ഗൗരവം മാറി, അവിടെയൊരു ചെറിയ ചിരി വിടർന്നു...
അദ്ദേഹം സാമിന്റെ തോളിൽ തട്ടിക്കൊണ്ട് സ്വകാര്യമായി പറഞ്ഞു:
"നിന്റെ 41 ദിവസത്തെ കഠിനമായ ബ്രഹ്മചര്യ വ്രതം അവസാനിച്ചിരിക്കുന്നു സാം. വികാരങ്ങളെ നിയന്ത്രിക്കാൻ നിനക്ക് കഴിയുമെന്ന് നീ തെളിയിച്ചു കഴിഞ്ഞു. ഇനി നിനക്ക് സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാം.
ഒരു കുടുംബം ഉണ്ടാകുന്നതോ, പ്രണയിക്കുന്നതോ, നിന്റെ ശരീരത്തിലെ ആഗ്രഹങ്ങളോ ഒന്നും ഇനി ഈ നിയോഗത്തിന് ഒരു തടസ്സമല്ല. നിന്റെ കുടുംബത്തോടൊപ്പം സന്തോഷമായിരിക്കുക."
ആ വാക്കുകൾ സാമിൽ വലിയൊരു ആശ്വാസം നിറച്ചു..
മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞതുപോലെ അവന് തോന്നി.
സ്വാമിജിയെ വണങ്ങി സാം കാവിന് പുറത്തേക്ക് വരുമ്പോൾ അവനെ കാത്ത് ഒട്ടും പ്രതീക്ഷിക്കാത്ത വലിയൊരു സന്തോഷം അവിടെ നിൽപ്പുണ്ടായിരുന്നു. മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം അവരപ്പുമുണ്ടായിരുന്നു—നഗരത്തിൽ നിന്നും അവനെ കാണാനായി എത്തിയ അവന്റെ അച്ഛനും , പിന്നെ അവന്റെ ജീവന്റെ പാതിയായ അനിയത്തി ശ്രേയയും!
"ചേട്ടാ...!" എന്ന് നീട്ടിവിളിച്ചുകൊണ്ട് ശ്രേയ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് വീണു.
തന്റെ ചേട്ടന്റെ മുഖത്തെ ഈ പുതിയ തേജസ്സും ശാന്തതയും കണ്ട് അവൾ അത്ഭുതപ്പെട്ടു...
അവളുടെ മുടിയിഴകളിൽ തലോടുമ്പോൾ സാമിന്റെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
അച്ഛനും അഭിമാനത്തോടെ അവനെ ചേർത്തുപിടിച്ചു..
അവരെല്ലാവരും ഒന്നിച്ച് തറവാട്ടിലെത്തിയപ്പോൾ മുറ്റത്ത് സാമിനായി മറ്റൊരു സർപ്രൈസ്
കാത്തിരിപ്പുണ്ടായിരുന്നു. സാമിന്റെ എക്കാലത്തെയും വലിയ സ്വപ്നമായിരുന്ന ആ പുതിയ ബൈക്ക് തറവാട്ടുമുറ്റത്ത് കിടക്കുന്നു!
"നീ ഈ ഗ്രാമത്തിൽ തന്നെ നിൽക്കാൻ തീരുമാനിച്ചെന്ന്
💬 Comments
View all comments