Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
ഇരുട്ടിൽ അവൾ കണ്ണുനീരായി ഒഴുക്കിക്കളഞ്ഞു.
പിറ്റേന്ന് അതിരാവിലെ. പതിവ് പോലെ അമ്പലമുറ്റവും കുളക്കടവും അടിച്ചുവാരാൻ വേണ്ടി വിപഞ്ചിക എത്തുമ്പോൾ പ്രഭാതസൂര്യൻ ഉദിച്ചുവരുന്നതേയുണ്ടായിരുന്നു.
ഇന്നലെ രാത്രിയിലെ ആ ഭയാനകമായ സംഭവം നടന്ന കുളക്കടവിലേക്ക് അവൾ വല്ലാത്തൊരു അറപ്പോടെയാണ് നടന്നത്.
ചുറ്റും അടിച്ചുവാരുന്നതിനിടയിലാണ് പടവുകൾക്ക് താഴെ,
വള്ളിപ്പടർപ്പുകൾക്കിടയിൽ കിടക്കുന്ന ആ വസ്തു അവളുടെ ശ്രദ്ധയിൽപ്പെട്ടത്. അവൾ വേഗത്തിൽ താഴേക്കിറങ്ങി ചെന്നു നോക്കി.
ചെളിപുരണ്ട, വലുപ്പം കൂടിയ ഒരു പുരുഷ ന്റെ ചെരിപ്പ്
അതെടുത്തയുടനെ അവളുടെ ഹൃദയമിടിപ്പ് കൂടി.
ഇന്നലെ ദീപാരാധന സമയത്തും, പിന്നീട് ഉത്സവപ്പറമ്പിൽ വെച്ചും സാമിനെ അവൾ ശ്രദ്ധിച്ചിരുന്നു.
കസവ് മുണ്ടിനൊപ്പം അവൻ ധരിച്ചിരുന്നത് വളരെ വിലപിടിപ്പുള്ള വേറൊരു തരം ചെരുപ്പായിരുന്നു.
എന്നാൽ ഇപ്പോൾ അവൾക്ക് ലഭിച്ച ഈ ചെരുപ്പ് അല്പം പഴക്കം ചെന്നതും, സാധാരണയായി നാട്ടിലെ ചെറുപ്പക്കാർ ഉപയോഗിക്കുന്ന തരത്തിലുള്ളതുമാണ്.
സാമിനെപ്പോലെ ഒരാൾ ഒരിക്കലും ഇങ്ങനെയൊരു ചെരുപ്പ് ഉപയോഗിക്കില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.
ആ ചെരുപ്പും കയ്യിൽ പിടിച്ച് വിപഞ്ചിക കുളക്കടവിൽ തറഞ്ഞുനിന്നുപോയി.
അവളുടെ ബുദ്ധിയിൽ പല ചിന്തകളും മിന്നിമറഞ്ഞു.
"അപ്പോൾ ഇന്നലെ രാത്രി എന്നെ കടന്നുപിടിച്ചത് സാമായിരുന്നില്ലേ? ആ ഇരുട്ടിൽ മറ്റാരോ അവിടെ പതിയിരിപ്പുണ്ടായിരുന്നോ? എന്നെ രക്ഷിക്കാൻ വേണ്ടി ഓടിവന്ന സാമിനെയാണോ ഞാൻ തെറ്റിദ്ധരിച്ച് ശകാരിച്ചത്?"
അവളുടെ ഉള്ളിൽ വലിയൊരു കുറ്റബോധം നിറയാൻ തുടങ്ങി. എങ്കിലും അവളുടെ മനസ്സ് പൂർണ്ണമായും അത് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.
കാരണം സാമല്ലാതെ വേറെ ആരെയും അവൾ അവിടെ കണ്ടിരുന്നില്ല.
ആ ഇരുട്ടിൽ പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ സാമിന് പറ്റിയ അബദ്ധമാണോ, അതോ ശരിക്കും മറ്റാരെങ്കിലും തന്നെ ലക്ഷ്യം വെച്ചിരുന്നോ എന്ന വലിയൊരു
💬 Comments
View all comments