0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

സംശയം അവളിൽ ബാക്കിയായി.

സംഭവത്തിലെ യഥാർത്ഥ വില്ലനായ സുദേവാണ് ഇതിന് പിന്നിലെന്ന് ചിന്തിക്കാൻ പോലും അവൾക്ക് കഴിയുമായിരുന്നില്ല..

ഉത്സവത്തിന്റെ പിറ്റേന്ന് തറവാട്ടിൽ വലിയ ശാന്തതയായിരുന്നു.

സമിനി അമ്മായിയും സ്വാസികയുമെല്ലാം അവരവരുടെ തിരക്കുകളിലേക്ക് മടങ്ങിയിരുന്നു.

നടുമുറ്റത്തെ ചാരുകസേരയിൽ അങ്ങേയറ്റം ചിന്താമഗ്നനായി ഇരിക്കുകയായിരുന്നു സാം. അച്ഛൻ സമ്മാനിച്ച പുതിയ ബൈക്ക് മുറ്റത്ത് കിടപ്പുണ്ടെങ്കിലും, അതിലൊന്ന് തൊടാൻ പോലും അവൻ മെനക്കെട്ടില്ല.

കഴിഞ്ഞ രാത്രിയിൽ കുളക്കടവിൽ നടന്ന കാര്യങ്ങളും വിപഞ്ചികയുടെ ആ വെറുപ്പ് നിറഞ്ഞ വാക്കുകളും അവന്റെ മനസ്സിൽ ഒരു വലിയ ഭാരമായി കിടപ്പുണ്ടായിരുന്നു.

അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് വന്ന ശ്രേയയുടെ കണ്ണുകൾ സാമിലായിരുന്നു. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി അവളവനെ ശ്രദ്ധിക്കുന്നുണ്ട്.

ഉത്സവത്തിന് പോകുന്നതിന് മുൻപ് വരെ വലിയ സന്തോഷത്തിലായിരുന്ന തന്റെ ചേട്ടന് ഒറ്റ രാത്രികൊണ്ട് എന്താണ് സംഭവിച്ചതെന്ന് അവൾക്ക് മനസ്സിലായില്ല.

അവൾ പതുക്കെ വന്ന് സാമിന്റെ അടുത്തുള്ള പടിയിൽ ഇരുന്നു.

"ചേട്ടാ..." അവൾ മൃദുവായി വിളിച്ചു.

ഞെട്ടിയുണർന്നതുപോലെ സാം അവളെ നോക്കി, വേഗത്തിൽ മുഖത്തെ വിഷമം മറച്ചുവെച്ച് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

"എന്താ വാവേ?"

"ചേട്ടനെന്താ ഇന്നലെ രാത്രി മുതൽ ഒരക്ഷരം മിണ്ടാത്തത്? മുഖത്തൊരു സന്തോഷവുമില്ലല്ലോ. എന്തെങ്കിലും പ്രശ്നമുണ്ടോ?" ശ്രേയയുടെ സ്വരത്തിൽ വലിയ ആശങ്കയുണ്ടായിരുന്നു.

"ഏയ്... ഒന്നുമില്ലെടാ. ഇന്നലെ ഉത്സവപ്പറമ്പിൽ നടന്നതിന്റെ ഒരു ക്ഷീണം. വേറൊന്നുമില്ല," സാം നോട്ടം മാറ്റിക്കൊണ്ട് പറഞ്ഞു.

എന്നാൽ ആ ഉത്തരം വിശ്വസിക്കാൻ ശ്രേയ തയ്യാറായിരുന്നില്ല.

"ചേട്ടാ, എന്നോട് കള്ളം പറയേണ്ട. എനിക്കറിയാം ചേട്ടനെ. എന്തോ വലിയ വിഷമം മനസ്സിലുണ്ട്. അത്... ആ അമ്പലത്തിലെ പെൺകുട്ടിയുമായി ബന്ധപ്പെട്ടതാണോ? വിപഞ്ചിക?"

ആ പേര് കേട്ടതും സാം ഒന്ന്

💬 Comments

View all comments