Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
മനസ്സിലായി.
ആ ഇരുളടഞ്ഞ കാവിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ,...
സാമിന്റെ മനസ്സിലെ ആശയക്കുഴപ്പങ്ങളെല്ലാം മാറിയിരുന്നു.
ഉത്സവത്തിന്റെ കൊടിയിറങ്ങിയതോടെ തറവാട്ടിലെ ബഹളങ്ങളും അവസാനിച്ചു.
അവധിക്കാലം കഴിഞ്ഞ് അച്ഛനും ശ്രേയയുമെല്ലാം നഗരത്തിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ശാരിക വലിയമ്മയും സമിനി അമ്മായിയുമെല്ലാം നേരത്തെ തന്നെ യാത്ര പറഞ്ഞു പോയിക്കഴിഞ്ഞു..
കാറിലേക്ക് കയറുന്നതിന് മുൻപ് ശ്രേയ സാമിനെ ഇറുകെ കെട്ടിപ്പിടിച്ചു.
"ചേട്ടൻ ഇടയ്ക്കൊക്കെ അങ്ങോട്ട് വരണം കേട്ടോ," അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവളെ ആശ്വസിപ്പിച്ച് യാത്രയാക്കുമ്പോൾ സാമിനും വല്ലാത്തൊരു ശൂന്യത തോന്നി.
വാഹനത്തിന്റെ ശബ്ദം അകന്നകന്നു പോയപ്പോൾ, ആ വലിയ നാലുകെട്ടിൽ സാമും മുത്തശ്ശനും മുത്തശ്ശിയും മാത്രമായി ചുരുങ്ങി.
നഗരത്തിലെ ജീവിതം പൂർണ്ണമായും ഉപേക്ഷിച്ച് ആ ഗ്രാമത്തിൽ ഒരു പുതിയ ജീവിതം തുടങ്ങുകയാണെന്ന യാഥാർത്ഥ്യം സാം പൂർണ്ണമായും ഉൾക്കൊണ്ടു കഴിഞ്ഞിരുന്നു.
കുളക്കടവിലെ വെളിപ്പെടുത്തൽ
അന്ന് വൈകുന്നേരം അമ്പലമുറ്റത്ത് അധികം തിരക്കില്ലായിരുന്നു.
ദീപാരാധന കഴിഞ്ഞ് ചുറ്റുവിളക്കുകളിൽ എണ്ണ പകർന്നു മടങ്ങുകയായിരുന്ന വിപഞ്ചികയെ സാം അമ്പലക്കുളത്തിന് സമീപത്തുവെച്ച് തടഞ്ഞു നിർത്തി.
അവനെ കണ്ടതും അവളുടെ മുഖത്ത് വീണ്ടും ദേഷ്യം നിറഞ്ഞു. അവൾ തിരിഞ്ഞുനടക്കാൻ തുടങ്ങുന്നതിന് മുൻപേ സാം സംസാരിച്ചു തുടങ്ങി.
"വിപഞ്ചിക... ദയവായി ഞാൻ പറയുന്നതൊന്ന് കേൾക്ക്. അന്ന് രാത്രി ഇരുട്ടിൽ നിന്നോട് അപമര്യാദയായി പെരുമാറിയത് ഞാനല്ല. എന്നെ നീ വിശ്വസിക്കണം," സാം അപേക്ഷിക്കുന്ന സ്വരത്തിൽ പറഞ്ഞു.
അവൾ ഒന്നും മിണ്ടാതെ നിന്നു. പിറ്റേന്ന് രാവിലെ കുളക്കടവിൽ നിന്ന് തനിക്ക് ലഭിച്ച ആ അപരിചിതമായ പാദരക്ഷയെക്കുറിച്ച് അവളുടെ മനസ്സിലൂടെ കടന്നുപോയി.
അവളുടെ ഉള്ളിലെവിടെയോ സാമിനെ കേൾക്കാൻ ഒരുക്കമായിരുന്നു.
"നിന്നെ ആക്രമിക്കാൻ മറ്റാരോ അവിടെ പതിയിരിപ്പുണ്ടായിരുന്നു," സാം
💬 Comments
View all comments