0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

തുടർന്നു.

"ആരോ ഒരാൾ നിന്നെ ആ ഇരുട്ടിലേക്ക് വലിച്ചിഴക്കുന്നത് കണ്ട് ഓടിവന്നതാണ് ഞാൻ. ഞാൻ അവനെ തള്ളിമാറ്റുമ്പോഴേക്കും അവൻ ആ ഇരുട്ടിന്റെ മറവിലൂടെ ഓടിമറഞ്ഞു.

താഴേക്ക് വീഴാൻ പോയ നിന്നെ പിടിച്ചുനിർത്താൻ ശ്രമിച്ചപ്പോഴാണ് നീ..."

ആ ഇരുട്ടിൽ മറ്റാരോ ഉണ്ടായിരുന്നു എന്ന സാമിന്റെ വാക്കുകൾ കേട്ടതും വിപഞ്ചിക ഒന്ന് ഞെട്ടി.

തനിക്ക് ലഭിച്ച ആ ചെരുപ്പ് അപ്പോൾ സാമിന്റേതല്ല! അവളുടെ കണ്ണുകളിൽ ഭയവും സംശയവും നിഴലിച്ചു. സാമിന്റെ വാക്കുകളിൽ സത്യമുണ്ടെന്ന് അവളുടെ ഉള്ളിലെവിടെയോ തോന്നിയ നിമിഷമായിരുന്നു അത്.

ഒരുപക്ഷേ ആ വലിയ തെറ്റിദ്ധാരണ അവിടെ അവസാനിക്കേണ്ടതായിരുന്നു.

എന്നാൽ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.

പെട്ടെന്നാണ് പിന്നിൽ നിന്നും കോപത്തോടെയുള്ള മുത്തശ്ശിയുടെ വിളി കേട്ടത്.

"വിപഞ്ചികേ!"

സാമിനെ അന്വേഷിച്ച് അമ്പലത്തിലേക്ക് വന്നതായിരുന്നു മുത്തശ്ശി.

അവർ ഇരുവരും ഒന്നിച്ചു നിൽക്കുന്നത് കണ്ടപ്പോൾ മുത്തശ്ശിയുടെ നിയന്ത്രണം വിട്ടു.

അവർ വേഗത്തിൽ അവർക്കരികിലേക്ക് വന്നു.

"നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ലേടീ? ജനിച്ച അന്ന് മുതൽ ഒരു അശുദ്ധിയായി ഈ നാട്ടിൽ ജീവിക്കുന്നവളാണ് നീ. എന്റെ കുട്ടി ഒരു വലിയ വ്രതമൊക്കെ നോറ്റ് ഈ തറവാടിന്റെ കാരണവരായി നിൽക്കാൻ തുടങ്ങുമ്പോൾ, അവനെ മയക്കിയെടുത്ത് ഈ വലിയ തറവാട്ടിലേക്ക് കയറിപ്പറ്റാമെന്നാണോ നിന്റെ വിചാരം?" മുത്തശ്ശിയുടെ വാക്കുകൾക്ക് ചാട്ടുളിയേക്കാൾ മൂർച്ചയുണ്ടായിരുന്നു.

"മുത്തശ്ശി... എന്താ ഈ പറയുന്നത്? ഞാൻ അവളോട് സംസാരിക്കാൻ വന്നതാണ്," സാം തടയാൻ ശ്രമിച്ചു.

"നീ മിണ്ടാതിരിക്ക് സാം! ഇവളുടെ ഈ അടക്കവും ഒതുക്കവുമൊക്കെ പുറത്ത് മാത്രമേയുള്ളൂ.

ഈ നാട്ടിലെ ചെറുപ്പക്കാരെയൊക്കെ എങ്ങനെ മയക്കാമെന്ന് ഇവൾക്കറിയാം." മുത്തശ്ശി വീണ്ടും വിപഞ്ചികയ്ക്ക് നേരെ തിരിഞ്ഞു.

"ഇനി ഇവന്റെ നിഴലിൽ

💬 Comments

View all comments