Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
ഈ സമൂഹത്തിന്റെ മുൻവിധികളിൽ നിന്നും ക്രൂരതകളിൽ നിന്നും അവളെ സംരക്ഷിക്കാൻ എനിക്ക് കഴിയുന്നില്ലല്ലോ."
തന്റെ ജനനം തന്നെ വലിയൊരു നിയോഗത്തിന് വേണ്ടിയാണെന്നും,
ഈ നാടിനെ രക്ഷിക്കാനാണെന്നും സ്വാമിജി പറഞ്ഞപ്പോൾ സാം വല്ലാതെ അഭിമാനിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ആ നിയോഗം തന്നെ അവനൊരു വലിയ ഭാരമായി തോന്നി.
കാട്ടിൽ നിന്നും ലഭിച്ച ഗന്ധർവ്വതീർത്ഥം തനിക്ക് അപാരമായ ശക്തിയും ആകർഷണവും നൽകിയെന്ന് സ്വാമിജി പറഞ്ഞിരുന്നു.
എന്നാൽ ആ ശക്തികൊണ്ട് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾക്ക് കണ്ണുനീർ മാത്രമാണ് നൽകാൻ കഴിഞ്ഞത്.
താൻ അവളുടെ അടുത്തേക്ക് ചെല്ലുമ്പോഴൊക്കെ പ്രശ്നങ്ങൾ കൂടുതൽ വഷളാകുക മാത്രമാണ് ചെയ്യുന്നത്.
തന്റെ സാമീപ്യം പോലും അവളിൽ വലിയൊരു ഭയവും ദേഷ്യവും സൃഷ്ടിക്കുന്നു.
അസുരഗണത്തിൽ ജനിച്ചവളായതുകൊണ്ട് അവൾക്ക് തന്നെ മനസ്സിലാകില്ലെന്ന് സ്വാമിജി പറഞ്ഞിരുന്നെങ്കിലും,
ഒരു പുരുഷൻ എന്ന നിലയിൽ അവളെ ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത തന്റെ നിസ്സഹായത സാമിനെ തളർത്തി.
ശത്രുക്കൾ അദൃശ്യരാണെങ്കിൽ അവരോട് പോരാടാം.
എന്നാൽ സ്വന്തം രക്തത്തിൽ പിറന്ന മുത്തശ്ശിയും, സമൂഹത്തിന്റെ ചിന്താഗതികളും ശത്രുപക്ഷത്താകുമ്പോൾ ഒരു പോരാളിക്ക് എന്ത് ചെയ്യാൻ കഴിയും?
ജനൽ കമ്പിയിൽ മുറുകെ പിടിച്ചുകൊണ്ട് സാം ദീർഘമായി ഒന്ന് ശ്വാസമടുത്തു.
ഉള്ളിലെ സങ്കടം പതുക്കെ ഒരു വാശിയായി മാറുന്നത് അവനറിഞ്ഞു.
വിപഞ്ചിക പറഞ്ഞത് ശരിയാണ്. തന്റെ ന്യായീകരണങ്ങൾ അവൾക്ക് ആവശ്യമില്ല.
ഈ തറവാട്ടിലെ കാരണവരുടെ സഹതാപവും അവൾ അർഹിക്കുന്നില്ല.
അവൾക്ക് വേണ്ടത് നീതിയാണ്.
"ഇനി ഒരു ന്യായീകരണവുമായി ഞാൻ അവളുടെ മുന്നിലേക്ക് പോകില്ല," സാം മനസ്സിലുറപ്പിച്ചു.
"അവൾ എന്നെ വെറുത്തോട്ടെ. എന്നെ ഒരു ശല്യമായിത്തന്നെ കണ്ടോട്ടെ. പക്ഷേ അന്ന് രാത്രി ഇരുളിൽ അവളെ ആക്രമിക്കാൻ
💬 Comments
View all comments