Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
കൂടുതൽ എന്ത് വേണം!" മുത്തശ്ശി സാമിന്റെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു.
"അവനിപ്പോൾ വെറുമൊരു നഗരവാസി അല്ലെടീ, ഈ നാടിന്റെ കാവൽക്കാരനല്ലേ. അവൻ ധൈര്യമായിട്ട് തുടങ്ങട്ടെ,"
മുത്തശ്ശനും പൂർണ്ണ പിന്തുണ നൽകി. അവരുടെ ആ സന്തോഷം സാമിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വർദ്ധിപ്പിച്ചു.
ടൗണിലേക്കുള്ള യാത്ര
പിറ്റേന്ന് രാവിലെ തന്നെ ബൈക്കുമെടുത്ത് സാം ടൗണിലേക്ക് തിരിച്ചു.
ബിസിനസ്സ് തുടങ്ങാൻ ഏറ്റവും അത്യാവശ്യം നല്ലൊരു കടമുറി കണ്ടെത്തുക എന്നതാണ്.
ടൗണിലെത്തിയ അവൻ നേരെ പോയത് അവിടെയുള്ള പരിചയസമ്പന്നനായ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറെ കാണാനാണ്.
തനിക്ക് വേണ്ട കടമുറിയെക്കുറിച്ച് സാം ബ്രോക്കറോട് വിശദീകരിച്ചു. "സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സാധനങ്ങളാണ് കൂടുതലും.
അതുകൊണ്ട് അത്യാവശ്യം വലിപ്പമുള്ള, ടൗണിലെ തിരക്കുള്ള ഭാഗത്ത് തന്നെ ഒരു മുറി വേണം."
ബ്രോക്കർ സാമിനെയും കൂട്ടി ടൗണിലെ പല കെട്ടിടങ്ങളും കയറിയിറങ്ങി.
എന്നാൽ പലതും സാമിന് ഇഷ്ടപ്പെട്ടില്ല.
ചിലത് തീരെ ചെറുതായിരുന്നു, മറ്റുചിലതിന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്നില്ല.
ഒടുവിൽ ബ്രോക്കർ സാമിനെ ടൗണിന്റെ ഹൃദയഭാഗത്തുള്ള പുതിയൊരു കെട്ടിടത്തിന് മുന്നിലെത്തിച്ചു.
വലിയൊരു മൂന്നുനില കെട്ടിടമായിരുന്നു അത്. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായിരുന്നു
പെയിന്റിംഗും ടൈൽസ് വിരിക്കുന്ന പണികളും മാത്രമാണ് ഇനി ബാക്കിയുള്ളത്.
താഴത്തെ നിലയിലെ വലിയൊരു കടമുറി ബ്രോക്കർ സാമിന് കാണിച്ചുകൊടുത്തു.
വലിയ ഗ്ലാസ് ഡോറുകൾ വെക്കാൻ പാകത്തിലുള്ള, വിശാലമായ ആ മുറി കണ്ടയുടനെ സാമിന് അത് വല്ലാതെ ഇഷ്ടപ്പെട്ടു.
തന്റെ മനസ്സിൽ കണ്ട ബൊട്ടീക്കിനും ഫാൻസി സ്റ്റോറിനും ഏറ്റവും അനുയോജ്യമായ ഇടം അതുതന്നെയാണെന്ന് അവൻ ഉറപ്പിച്ചു.
അവർ കടമുറി കണ്ടുകൊണ്ടിരിക്കെ, കെട്ടിടത്തിന്റെ പണികൾക്ക് മേൽനോട്ടം വഹിച്ചുകൊണ്ട്
💬 Comments
View all comments