Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
സാമിന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ അവിടേക്ക് വന്നു. വളരെ ഊർജ്ജസ്വലനായ ഒരു യുവാവ്.
ബ്രോക്കർ അയാളെ സാമിന് പരിചയപ്പെടുത്തിക്കൊടുത്തു.
"സാം, ഇതാണ് ഈ കെട്ടിടം ഉടമസ്ഥന്റെ മകൻ, ഹരി."
ഹരി വലിയൊരു ചിരിയോടെ സാമിന് നേരെ കൈ നീട്ടി.
"ഹലോ സാം, ഞാൻ ഹരി. അച്ഛൻ ടൗണിലില്ലാത്തതുകൊണ്ട് ഇപ്പോൾ ഇതിന്റെ പണികളൊക്കെ നോക്കുന്നത് ഞാനാണ്."
സാമും സന്തോഷത്തോടെ അവന് കൈകൊടുത്തു.
ബിസിനസ്സ് കാര്യങ്ങളെക്കുറിച്ചും കടമുറിയുടെ വാടകയെക്കുറിച്ചുമെല്ലാം അവർ സംസാരിച്ചു തുടങ്ങി.
ഒരേ പ്രായത്തിലുള്ളവരായതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ അവർക്കിടയിൽ വലിയൊരു സൗഹൃദം ഉടലെടുത്തു.
കടയുടെ ഇന്റീരിയർ ഡിസൈനിംഗിന് ആവശ്യമായ സഹായങ്ങൾ താൻ ചെയ്തുതരാമെന്ന് ഹരി ഏറ്റു.
യാതൊരു പരിചയവുമില്ലാത്ത ആ ടൗണിൽ തനിക്കൊരു പുതിയ ചങ്ങാതിയെ ലഭിച്ചതിന്റെ വലിയ സന്തോഷത്തിലായിരുന്നു സാം. വിപഞ്ചികയുമായുള്ള പ്രശ്നങ്ങളുടെ സങ്കടങ്ങൾക്കിടയിലും, സാമിന്റെ ജീവിതത്തിൽ പുതിയൊരു പ്രഭാതം വിടരുകയായിരുന്നു.
അമ്പലക്കുളത്തിന്റെ പടവുകളിൽ തുണിയലക്കുകയായിരുന്നു വിപഞ്ചിക.
ഗ്രാമത്തിലെ വാർത്തകളുടെ പ്രധാന കേന്ദ്രമാണല്ലോ അമ്പലക്കുളവും പരിസരവും.
കുളിക്കാനും അലക്കാനുമായി വന്നിരിക്കുന്ന ഗ്രാമത്തിലെ ചില സ്ത്രീകളുടെ സംസാരം അങ്ങോട്ട് വന്നതുമുതൽ അവൾ കേൾക്കുന്നുണ്ട്.
സാധാരണ അവരുടെ സംസാരങ്ങളിൽ അവൾ വലിയ താല്പര്യം കാണിക്കാറില്ല.
എന്നാൽ പെട്ടെന്ന് അവരുടെ കൂട്ടത്തിൽ നിന്ന് ആ പേര് കേട്ടപ്പോൾ അവളുടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിഞ്ഞു.
"നമ്മുടെ വലിയ തറവാട്ടിലെ സാം ടൗണിൽ ഒരു വലിയ കട തുടങ്ങുകയാണത്രേ..."
പഞ്ചായത്ത് മെമ്പറുടെ ഭാര്യ രമ പറഞ്ഞത് കേട്ട് വിപഞ്ചികയുടെ കൈകൾ ഒരു നിമിഷം നിശ്ചലമായി.
"സത്യമാണോ രമേച്ചി? നഗരത്തിൽ പോയി വലിയ എഞ്ചിനീയറിംഗ് ഒക്കെ പഠിച്ച ചെറുക്കനല്ലേ അവൻ? എന്നിട്ടിപ്പോൾ
💬 Comments
View all comments