Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
സാമിന്റെ ചെവിയിലെത്തിയത്.
അത് വെറുമൊരു തോന്നലാണോ അതോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ, ഭയത്തോടെ അവൻ പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി.
ആ ഗ്രാമവും ഈ തറവാടും, ഒരുപക്ഷേ താൻ കണ്ട വിപഞ്ചിക പോലും, താൻ കരുതിയതിലും വലിയ എന്തോ ഒരു നിഗൂഢ രഹസ്യം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ആ രാത്രിയിൽ അവന് ഉറപ്പായി.
ഭയപ്പെടുത്തുന്ന ആ രാത്രിയിലെ എപ്പോഴോ സാം ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. ജനലിലൂടെ മുഖത്തേക്ക് അടിച്ച പ്രഭാതസൂര്യന്റെ ഇളംവെയിലല്ല, മറിച്ച് തലയിണയ്ക്കടിയിൽ കിടന്ന് ശബ്ദിച്ച മൊബൈൽ ഫോണാണ് അവനെ വിളിച്ചുണർത്തിയത്.
സ്ക്രീനിൽ നോക്കിയപ്പോൾ അനിയത്തി ശ്രേയയുടെ പേര് മിന്നിമറയുന്നുണ്ടായിരുന്നു. കാൾ എടുത്തയുടനെ മറുതലയ്ക്കൽ നിന്ന് അവളുടെ പരിഭവം പറച്ചിൽ തുടങ്ങി.
"ചേട്ടനെന്താ അവിടെയെത്തിയിട്ട് വിളിക്കാതിരുന്നത്? എനിക്ക് രാത്രിയൊന്നും ഉറങ്ങാൻ പറ്റിയില്ല," അവളുടെ ശബ്ദത്തിൽ സങ്കടവും അതിലേറെ ആശങ്കയുമുണ്ടായിരുന്നു.
ഇന്നലെ രാത്രി താൻ അനുഭവിച്ച ഭയം അവളെ അറിയിക്കേണ്ട എന്ന് കരുതി, വെറുതെ ക്ഷീണം കാരണം ഉറങ്ങിപ്പോയതാണെന്ന് സാം നുണപറഞ്ഞു.
അവളെ സമാധാനിപ്പിച്ച് ഫോൺ വെക്കുമ്പോഴും അവന് വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടായിരുന്നു.
പല്ലുതേച്ച് മുഖം കഴുകി താഴേക്ക് ചെല്ലുമ്പോൾ, ഉമ്മറത്തെ ചാരുകസേരയിൽ വല്ലാത്ത ഗൗരവത്തിലിരിക്കുന്ന മുത്തശ്ശനെയും, അടുത്ത് തന്നെ കണ്ണുനിറഞ്ഞ് നിൽക്കുന്ന മുത്തശ്ശിയെയും അവൻ കണ്ടു.
അവന്റെ വിളറിയ മുഖം കണ്ടതും രാത്രിയിൽ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മുത്തശ്ശന് മനസ്സിലായി. "നീ ഇന്നലെ രാത്രി തെക്കിനിയിൽ നിന്നും ആ ശബ്ദം കേട്ടല്ലേ?"
എന്ന് മുത്തശ്ശൻ ചോദിച്ചപ്പോൾ സാം ഞെട്ടലോടെ തലയാട്ടി.
ഇനി കാര്യങ്ങൾ മറച്ചുവെച്ചിട്ട് കാര്യമില്ലെന്ന് പറഞ്ഞുകൊണ്ട്, ഗ്രാമത്തിന്റെ അതിർത്തിയിലുള്ള കാവിനടുത്തുള്ള ഒരു യോഗീശ്വരനായ സ്വാമിജിയുടെ അടുത്തേക്ക് പോകാമെന്ന് മുത്തശ്ശൻ പറഞ്ഞു.
തറവാടിനെ ചുറ്റിപ്പറ്റി നിൽക്കുന്ന നിഗൂഢതകൾക്കൊക്കെ പരിഹാരം കാണാൻ കഴിയുന്ന ഏക വ്യക്തി അദ്ദേഹമാണെന്ന് അവർ വിശ്വസിച്ചു.
മുത്തശ്ശനും സാമും നടന്ന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ കാവിന്റെ ചുറ്റമ്പലത്തിനടുത്തുള്ള ഒരു ചെറിയ ആശ്രമത്തിലെത്തി.
വലിയൊരു ആൽമരച്ചുവട്ടിൽ
💬 Comments
View all comments