Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
എന്ന് പറയാതെ പറഞ്ഞുകൊണ്ട്, അവൾ വേഗത്തിൽ വാതിലടച്ച് വലിയ ശബ്ദത്തിൽ കുറ്റിയിട്ടു.
വിപഞ്ചികയുടെ അടഞ്ഞ വാതിലിന് മുന്നിൽ സാം ഒരു നിമിഷം നിസ്സഹായനായി നിന്നു.
അവളെ രക്ഷിക്കാനാണ് താൻ വന്നതെങ്കിലും,
അവളുടെ ആ ഭയം സാമിന് മനസ്സിലാകുമായിരുന്നു.
എന്നാൽ ആ നിസ്സഹായത അവനിൽ വലിയൊരു കോപമായി മാറി.
അവൻ നിലത്ത് കിടക്കുന്ന സുദേവിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ഒറ്റവലിക്ക് അവനെ എഴുന്നേൽപ്പിച്ചു. സാമിന്റെ കണ്ണുകളിലെ തീക്ഷ്ണത കണ്ട് സുദേവ് വിറയ്ക്കുന്നുണ്ടായിരുന്നു.
"ഇനി ഒരിക്കൽക്കൂടി നിന്റെ നിഴൽ ഈ അമ്പലപ്പറമ്പിലോ അവളുടെ പരിസരത്തോ വീണാൽ..." സാമിന്റെ ശബ്ദം വളരെ പതുക്കെയെങ്കിലും അതിലൊരു വലിയ മരണഭയമുണ്ടായിരുന്നു.
"അവളെ തൊടാനോ അപമാനിക്കാനോ നീ ശ്രമിച്ചാൽ, നിന്റെ ശവം പോലും ഈ നാട്ടിൽ ആരും കാണില്ല.. മനസ്സിലായോടാ?"
സാം അവനെ പിന്നിലേക്ക് ആഞ്ഞുതള്ളി. ഭയം കൊണ്ട് ഒരക്ഷരം പോലും പറയാനാകാതെ, ജീവനും കൊണ്ട് സുദേവ് ആ ഇരുട്ടിലൂടെ ഓടിമറഞ്ഞു.
അടഞ്ഞ വാതിലിനു പിന്നിലെ കണ്ണുനീർ
വാതിലടച്ച് കുറ്റിയിട്ട ശേഷം വിപഞ്ചിക ആ തണുത്ത തടിയിൽ ചാരി താഴേക്ക് ഊർന്നിരുന്നു.
അവളുടെ നെഞ്ചിടിപ്പ് അപ്പോഴും സാധാരണ ഗതിയിലായിരുന്നില്ല.
പുറത്ത് സുദേവിനെ ഭയപ്പെടുത്തിക്കൊണ്ടുള്ള സാമിന്റെ ആ വലിയ താക്കീത് അവൾ കേൾക്കുന്നുണ്ടായിരുന്നു.
ജീവനും കൊണ്ട് ഓടിമറയുന്ന സുദേവിന്റെ കാൽപ്പെരുമാറ്റം അകലുമ്പോൾ, അവളുടെ മനസ്സിലെ സംശയങ്ങളുടെ വലിയൊരു മഞ്ഞുമലയാണ് ഉരുകിയൊലിച്ചത്.
തന്റെ ജീവനും മാനവും അപഹരിക്കാൻ ശ്രമിച്ചത് സുദേവായിരുന്നു! അന്ന് ഇരുട്ടിൽ തന്നെ നെഞ്ചോട് ചേർത്ത് രക്ഷിക്കാൻ ശ്രമിച്ചത് സാമായിരുന്നു!
സത്യം തിരിച്ചറിഞ്ഞ ആ നിമിഷം വല്ലാത്തൊരു കുറ്റബോധം അവളുടെ നെഞ്ചിൽ വലിയൊരു ഭാരമായി മാറി.
നീറുന്ന
💬 Comments
View all comments