0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

പശ്ചാത്താപം

യാതൊരു തെറ്റും ചെയ്യാത്ത സാമിനെ താൻ എത്രമാത്രം ക്രൂരമായാണ് അപമാനിച്ചത്.

പെണ്ണുങ്ങളുടെ ദേഹത്ത് കൈവെക്കാൻ നടക്കുന്നവനെന്ന് വിളിച്ച് അന്ന് ഇരുട്ടിൽ താനവനെ ശകാരിച്ചു.

പിറ്റേന്ന് കുളക്കടവിൽ വെച്ച് അവൻ സത്യം പറയാൻ ശ്രമിച്ചപ്പോൾ, അത് കേൾക്കാൻ പോലും തയ്യാറാകാതെ അവനെ വെറുപ്പോടെ നോക്കി.

സ്വന്തം മുത്തശ്ശിയുടെ മുന്നിൽ വെച്ച് അവന് വലിയ അപമാനം കേൾക്കേണ്ടി വന്നപ്പോഴും താൻ മുഖം തിരിച്ചു നടന്നു.

ഇത്രയൊക്കെ ക്രൂരമായി താൻ അവനെ അകറ്റിനിർത്തിയിട്ടും,

പാതിരാത്രിയിൽ തന്നെ ആക്രമിക്കാൻ വന്ന ചെന്നായുടെ മുന്നിലേക്ക് ഒരു കാവൽക്കാരനെപ്പോലെ അവൻ വീണ്ടും ഓടിയെത്തിയല്ലോ എന്നോർത്തപ്പോൾ വിപഞ്ചികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

സാമിന്റെ ആ വലിയ മനസ്സിന് മുന്നിൽ താൻ എത്ര ചെറുതായിപ്പോയി എന്ന് അവൾ വേദനയോടെ തിരിച്ചറിഞ്ഞു.

എന്നിട്ടും എന്തിനാണ് താൻ ഇപ്പോൾ അവന്റെ മുഖത്തടിക്കുന്നതുപോലെ വാതിലടച്ചത്? ഒരൊറ്റ വാക്ക്... "നന്ദി" എന്നൊരു വാക്ക് അവനോട് പറയാൻ എന്താണ് തനിക്ക് കഴിയാതെ പോയത്?

അവളുടെ ഉള്ളിലെ അസുരഗണം അവളെ വീണ്ടും വീണ്ടും ചോദ്യം ചെയ്തു.

അവൾക്ക് സാമിനെ ഭയമായിരുന്നില്ല, മറിച്ച് ഈ സമൂഹത്തെയായിരുന്നു.

പാതിരാത്രിയിൽ അവളുടെ മുറിക്ക് മുന്നിൽ സാമിനെ കണ്ടാൽ ഈ നാട്ടുകാർ എന്ത് പറയും?

സമൂഹത്തിന്റെ ആ കുത്തുവാക്കുകളെ അവൾക്ക് വല്ലാതെ ഭയമായിരുന്നു.

അതിലുപരി, സാമിന്റെ ആ സാമീപ്യം തന്നിൽ വലിയൊരു മാറ്റം ഉണ്ടാക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.

അവൻ അടുത്ത് വരുമ്പോഴൊക്കെ അവളുടെയുള്ളിലെ പ്രതിരോധം ദുർബലമാകുന്നുണ്ട്. എന്നാൽ അത് സമ്മതിച്ചുകൊടുക്കാനോ അവന് മുന്നിൽ തോൽക്കാനോ അവളുടെ അഭിമാനം അവളെ അനുവദിച്ചിരുന്നില്ല.

താൻ അവനിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടോ എന്ന വലിയ ഭയമാണ് ആ വാതിൽ അത്ര

💬 Comments

View all comments