Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
വേഗത്തിൽ കൊട്ടിയടക്കാൻ അവളെ പ്രേരിപ്പിച്ചത്
ഇരുളടഞ്ഞ ആ മുറിയിൽ ഒറ്റയ്ക്കിരുന്ന് വിപഞ്ചിക പൊട്ടിക്കരഞ്ഞു.
സ്വന്തം ജീവൻ പണയം വെച്ചും തന്നെ സംരക്ഷിക്കാൻ നിൽക്കുന്ന അവനോട് ഇനി എങ്ങനെ മുഖത്ത് നോക്കി സംസാരിക്കും എന്നവൾക്കറിയില്ലായിരുന്നു.
താൻ കാണിച്ച നന്ദികേടിന് സാം ഇനി ഒരിക്കലും തന്റെ മുന്നിലേക്ക് വരില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.
അത്രമാത്രം താനവനെ വേദനിപ്പിച്ചിട്ടുണ്ട്. ഈ വലിയ കുറ്റബോധത്തിന്റെ ഭാരവുമായി നാളത്തെ പ്രഭാതത്തെ എങ്ങനെ നേരിടുമെന്ന ആശങ്ക മാത്രമായിരുന്നു ആ രാത്രിയിൽ അവൾക്ക് മുന്നിലുണ്ടായിരുന്നത്.
ടൗണിലെ ആ പുതിയ മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നില അന്ന് വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു.
ഗ്ലാസ് ഡോറുകൾക്ക് മുകളിൽ സാമിന്റെ
പുതിയ കടയുടെ ബോർഡ് തിളങ്ങി നിന്നു
'നീലാംബരി ഫാൻസി ആൻഡ് ബൊട്ടീക്'.
ഉദ്ഘാടനത്തിനായി അതിരാവിലെ തന്നെ അച്ഛനും ശ്രേയയും നഗരത്തിൽ നിന്നും എത്തിയിരുന്നു. മുത്തശ്ശനും മുത്തശ്ശിയും നിറഞ്ഞ സന്തോഷത്തോടെ അവർക്കൊപ്പം മുൻപിലുണ്ട്.
സാമിന്റെ പുതിയ സുഹൃത്തായ ഹരിയാണ് ഉദ്ഘാടനത്തിന്റെ ബാക്കി കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത്.
കസവ് മുണ്ടും സിൽക്ക് ഷർട്ടും ധരിച്ച്, മുഖത്തൊരു വലിയ പുഞ്ചിരിയുമായി സാം എല്ലാവരെയും സ്വീകരിച്ചു.
ശുഭമുഹൂർത്തത്തിൽ അച്ഛനും മുത്തശ്ശനും ചേർന്ന് റിബൺ മുറിച്ചു.
ശ്രേയയും കടയ്ക്കുള്ളിലെ വലിയ നിലവിളക്കിൽ ദീപം തെളിയിച്ചതോടെ ആ പുതിയ സ്ഥാപനത്തിന്റെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചു.
ഉദ്ഘാടനം കഴിഞ്ഞ് അധികം വൈകാതെ തന്നെ ടൗണിലെ ആളുകൾ കടയിലേക്ക് വന്നുതുടങ്ങി.
മറ്റ് കടകളിലേത് പോലെ തികച്ചും സാധാരണമായ ഒരു തുടക്കം.
എന്നാൽ അവിടെ വന്ന കസ്റ്റമേഴ്സിൽ ഒരു പ്രത്യേകത സാമും ഹരിയും അപ്പോൾ ശ്രദ്ധിച്ചു.
വസ്ത്രങ്ങൾ എടുക്കാൻ വന്ന പലർക്കും തുണിയുടെ നിറത്തെക്കുറിച്ചും
💬 Comments
View all comments