Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
ഡിസൈനുകളെക്കുറിച്ചുമൊക്കെ ആദ്യം ചെറിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ സാം ചെന്ന് അവരോട് സംസാരിക്കുകയോ ഒരു വസ്ത്രം എടുത്തുകാണിക്കുകയോ ചെയ്താൽ, പിന്നെ അവർക്ക് യാതൊരു സംശയവുമില്ലായിരുന്നു.
സാമിന്റെ ആ ശബ്ദത്തിനും വശ്യതയ്ക്കും മുന്നിൽ അവർ വളരെ വേഗം കൺവിൻസ്ഡ് ആകുന്നുണ്ടായിരുന്നു.
അവൻ തിരഞ്ഞെടുത്ത് നൽകുന്ന വസ്ത്രങ്ങളെക്കുറിച്ച് പിന്നെ വില പേശാനോ, വേണ്ടെന്ന് വെക്കാനോ ആരും തയ്യാറായില്ല.
സ്വാമിജി പറഞ്ഞ ഗന്ധർവ്വ ആകർഷണം എന്നത് വെറുമൊരു ആൾക്കൂട്ടത്തെ സൃഷ്ടിക്കുകയല്ല, മറിച്ച് തന്റെ മുന്നിലെത്തുന്നവരെ വളരെ വേഗം സ്വാധീനിക്കാനും അവരിൽ വലിയൊരു വിശ്വാസം ഉണ്ടാക്കിയെടുക്കാനും കഴിയുക എന്നതാണെന്ന് സാം തിരിച്ചറിഞ്ഞു.
സാമിന്റെ ഈ കഴിവ് കണ്ട് ഹരി അത്ഭുതത്തോടെ പറഞ്ഞു, "ഡാ സാമേ... നിനക്ക് നല്ലൊരു ബിസിനസ്സ് തലയുണ്ടല്ലോ. നീ സംസാരിച്ചാൽ പിന്നെ ഏത് കസ്റ്റമറും രണ്ടാമതൊന്ന് ചിന്തിക്കാതെ സാധനം വാങ്ങിയിട്ടേ പോകുന്നുള്ളൂ!
അധികം വൈകാതെ തന്നെ ഈ ടൗണിലെ ഏറ്റവും മികച്ച കടയായി ഇത് മാറും."
സാം അതുകേട്ട് പുഞ്ചിരിച്ചു.
കച്ചവടം വളരെ ഭംഗിയായി നടക്കുന്നുണ്ടെങ്കിലും സാമിന്റെ മനസ്സ് അവിടെയായിരുന്നില്ല.
ആ തിരക്കുകൾക്കിടയിലും അവന്റെ കണ്ണുകൾ ഗ്ലാസ് ഡോറിന് പുറത്തേക്ക് ഒരാളെ തിരയുന്നുണ്ടായിരുന്നു—വിപഞ്ചിക.
ഇന്നലെ രാത്രിയിലെ ആ ഭയാനകമായ സംഭവത്തിന് ശേഷം അവൾ എന്ത് ചിന്തിക്കുന്നുണ്ടാകും? അവൾ ഈ ഉദ്ഘാടനത്തിന് വരുമോ? ഒരൊറ്റത്തവണയെങ്കിലും അവളെയൊന്ന് കാണാൻ സാമിന്റെ മനസ്സ് വല്ലാതെ തുടിച്ചു.
തന്റെ പുതിയ ജീവിതത്തിന്റെ ഈ വലിയ സന്തോഷത്തിൽ, തന്നെ ശരിക്കും മനസ്സിലാക്കിയ ഒരേയൊരാൾ അവളായിരിക്കണം എന്ന് സാം ആഗ്രഹിച്ചിരുന്നു.
പക്ഷേ, അവിടെയെങ്ങും ആ മുഖം മാത്രം ഉണ്ടായിരുന്നില്ല.
തന്നെ വീണ്ടും വീണ്ടും അപമാനിച്ച തറവാട്ടുകാരുടെ മുന്നിലേക്ക് വരാൻ
💬 Comments
View all comments