0%

Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]

സംശയത്തിന്റെ വിത്തുകൾ വീണുതുടങ്ങി.

വിപഞ്ചികയുടെ മുഖത്തെ മാറ്റം മനസ്സിലാക്കിയ സുദേവ് തന്റെ നാടകത്തിന്റെ അടുത്ത ഭാഗം പുറത്തെടുത്തു. അവൻ വളരെ പുച്ഛത്തോടെ വിപഞ്ചികയെ നോക്കി.

"നീയെന്തിനാ എപ്പോഴും ഇവന്റെ പുറകെ ഇങ്ങനെ നടക്കുന്നത്? സാം ഇപ്പോൾ ഈ ടൗണിലെ വലിയ മുതലാളിയാ. അവനെ മയക്കി വീഴ്ത്താമെന്ന് നീ കരുതണ്ട.

നിന്നെപ്പോലെയുള്ള അശുദ്ധികൾ അവന്റെ നിഴലിൽ പോലും വരാൻ പാടില്ല. അങ്ങോട്ട് മാറിനിൽക്കെടീ!" സുദേവ് അവൾക്ക് നേരെ ആക്രോശിച്ചു.

പെട്ടെന്നുണ്ടായ ഈ വാക്കുകൾ കേട്ട് സാം ഞെട്ടിത്തറഞ്ഞുപോയി.

.കോപം കൊണ്ട് വിറച്ച സാം മുന്നോട്ടാഞ്ഞ് സുദേവിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു.

"എന്താടാ നീ പറഞ്ഞത്? അവളെ അപമാനിക്കാൻ മാത്രം ധൈര്യം നിനക്കായോ?"

എന്നാൽ സാമിന്റെ ആ പ്രതികരണത്തെ വളരെ തന്ത്രപരമായാണ് സുദേവ് നേരിട്ടത്. അവൻ വിപഞ്ചിക കേൾക്കാൻ പാകത്തിൽ വളരെ വിനയത്തോടെ സാമിനോട് പറഞ്ഞു:

"അല്ല സാം... നീ എന്തിനാ ഇപ്പോൾ എന്റെ മെക്കിട്ട് കേറുന്നത്? ടൗണിൽ വെച്ച് നമ്മൾ സംസാരിച്ചതല്ലേ? ഈ അനാഥപ്പെണ്ണിനെക്കൊണ്ട് നിനക്ക് വലിയ ശല്യമാണെന്നും, എങ്ങനെയും ഇവളെ ഒഴിവാക്കാൻ എന്നോട് കൂടെ നിൽക്കണമെന്നും നീ തന്നെയല്ലേ എന്നോട് പറഞ്ഞത്?

നിനക്ക് നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടല്ലേ നിന്റെ വിശ്വസ്തനായി ഞാൻ ഇതൊക്കെ ഇവളോട് പറയുന്നത്?"

സുദേവിന്റെ ആ വാക്കുകൾ വിപഞ്ചികയുടെ നെഞ്ചിൽ ഒരായിരം അമ്പുകൾ തറയ്ക്കുന്നതുപോലെയാണ് വന്ന് പതിച്ചത്. അന്ന് പാതിരാത്രിയിൽ സുദേവിനെ സാം വെറുതെ വിട്ടത് അവൻ സാമിന്റെ രഹസ്യ സഹായി ആയതുകൊണ്ടാണെന്ന് അവൾ പൂർണ്ണമായും വിശ്വസിച്ചുപോയി.

അന്ന് ഇരുട്ടിൽ തന്നെ ആക്രമിച്ചതിന് പിന്നിലും സാമിന്റെ ബുദ്ധിയായിരിക്കുമോ?

തന്റെ മുന്നിൽ വലിയ കാവൽക്കാരനാണെന്ന് അഭിനയിക്കുകയും,

💬 Comments

View all comments