Chapter Title : നീലികാവിലെ കാവൽക്കാരൻ [Shan1994]
പുറകിലൂടെ മറ്റുള്ളവരെക്കൊണ്ട് തന്നെ അധിക്ഷേപിക്കുകയും ചെയ്യുന്ന സാമിന്റെ ക്രൂരമായ മുഖമാണ് വിപഞ്ചിക അവിടെ കണ്ടത്.
സുദേവിന്റെ വാക്കുകൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന സാമിനെ നോക്കി അവളുടെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു.
"മതി... നിർത്തൂ നിങ്ങളുടെ ഈ നാടകം!" വിപഞ്ചിക ഉറക്കെപ്പറഞ്ഞു. അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
"അന്ന് രാത്രി എന്നെ രക്ഷിക്കാൻ വന്നതും, ഇപ്പോൾ വലിയ നല്ലവനായി സംസാരിക്കുന്നതുമെല്ലാം ഇതാണല്ലേ? എന്റെ മുന്നിൽ നല്ലവനാകാനും, മറ്റുള്ളവരെക്കൊണ്ട് എന്നെ അപമാനിക്കാനും വേണ്ടി നിങ്ങൾ കണ്ടെത്തിയ പുതിയ സുഹൃത്താണോ ഇവൻ?"
"വിപഞ്ചികേ, നീ ഇവൻ പറയുന്നത് കേൾക്കരുത്... ഇതൊരു ചതിയാണ്..."
സാം അവളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
"എനിക്കൊന്നും കേൾക്കേണ്ട!" അവൾ സാമിന്റെ വാക്കുകൾ മുഖത്തുനോക്കി നിരസിച്ചു. "
"വലിയ തറവാട്ടിലെ കാരണവർക്ക് എന്ത് വൃത്തികേടും ചെയ്യാം. അതിന് കൂട്ടുനിൽക്കാൻ ഇതുപോലുള്ള കുറുക്കന്മാരും കാണും. പക്ഷേ എന്റെ അരികിൽ ഇനി നിങ്ങളാരും വരരുത്."
സുദേവിനെ വിശ്വസിച്ച്, സാമിന് നേരെ വലിയൊരു വെറുപ്പ് സമ്മാനിച്ച് അവൾ വേഗത്തിൽ അവിടെനിന്നും നടന്നുപോയി.
തന്നെ ചതിച്ച സുദേവിനെ അടിച്ചുകൊല്ലാൻ സാമിന്റെ കൈകൾ തരിച്ചു. എന്നാൽ അവന്റെ ചതിയിൽ താൻ പൂർണ്ണമായും കുടുങ്ങിയിരിക്കുന്നു എന്ന് നിസ്സഹായതയോടെ സാം തിരിച്ചറിയുകയായിരുന്നു.
അമ്പലമുറ്റത്ത് നിന്നും വിപഞ്ചിക ദേഷ്യത്തോടെ നടന്നുപോയതിന് ശേഷം,
വളരെ നേരം സാം അവിടെത്തന്നെ തറഞ്ഞുനിന്നു.
ഇരുട്ട് വീണുതുടങ്ങിയ ആ അമ്പലപ്പറമ്പിൽ ഇപ്പോൾ അവൻ തികച്ചും ഒറ്റയ്ക്കായിരുന്നു.
കാവിലെ കാറ്റിന് പോലും ഇപ്പോൾ അവനെ പരിഹസിക്കുന്നതുപോലെയുള്ള ഒരു ശബ്ദമുണ്ടായിരുന്നു...
സ്വന്തം കഴിവില്ലായ്മയോർത്ത് സാമിന്റെ കണ്ണുകളിൽ നിന്നും ചൂടുള്ള കണ്ണുനീർ ഒഴുകിയിറങ്ങി.
"എന്ത് കാവൽക്കാരനാണ് ഞാൻ?" സാം തന്നോട് തന്നെ ചോദിച്ചു.
💬 Comments
View all comments