Chapter Title : നീലിമയിലൂടെ 2 [Appus]
എന്റെടുത്ത് എന്തേലും ആവശ്യം പറഞ്ഞു വായോട്ടോ കാണിച്ചുതരാം.
അവൾക്ക് കെർവോടെ പറഞ്ഞ് ഡോർ തുറക്കാനായി വാതിൽ അടുത്തേക്ക് പോയി
പോകുന്ന വഴിക്ക് മന്ത്രം ചൊല്ലുന്നതു പോലെ എന്തൊക്കെയോ പറയുന്നുണ്ട്.
നാശം.മടിയൻ.പട്ടി.തെണ്ടി. കു!അല്ലെങ്കിൽ വേണ്ട എന്തിനാ വെറുതെ എന്റെ നാവ് നാശം ആക്കുന്നേ.
അവൾ പോയി ഡോർ തുറന്നു.
ഹലോ മാഡം ഗുഡ് മോർണിംഗ്.
ഗുഡ്മോണിങ്
ഫുഡ് ഓർഡർ ചെയ്തിരുന്നു കൊണ്ടുവരാൻ വന്നതാണ്
ഓ സോറി അകത്ത് കുറച്ച് തിരക്കിലായിരുന്നു
അതുകൊണ്ടാ വരാൻ ലേറ്റ് ആയത് ഒന്നും തോന്നല്ലേ.
ഇറ്റ്സ് ഓക്കേ മാം.
എത്രയായി?
250.
ഓക്കേ.
ഒരു മിനിറ്റ്
അപ്പൂസ്സേ ആ പേഴ്സ് ഒന്ന് എടുത്തു വാ
ഇനിയും ഇവിടെ മടി പിടിച്ച് കിടന്നാൽ അവൾ ഇന്ന് പച്ചവെള്ളം വെള്ളം തരില്ല എന്ന ബോധ്യം ഉള്ളതുകൊണ്ട് അവളുടെ ബാഗ് തുറന്നു പേഴ്സ് എടുത്ത് ഹാളിലേക്ക് ഓടി
പൊന്നൂസ് ഇതാ പേഴ്സ്
ഹലോ സാർ......
ഹായ്.
ഇതാ
അവൾ കയ്യിൽ നിന്നും 300 രൂപ എടുത്തു കൊടുത്തു
അയാൾ ബാക്കി 50 നീട്ടിയപ്പോഴേക്കും
അവൾ പറഞ്ഞു
വേണ്ട അത് അവിടെ ഇരുന്നോട്ടെ
Okkey മാം താങ്ക്യൂ have a nice day
എന്ന് പറഞ്ഞു കൊണ്ട് അയാൾ അവടെ നിന്നും പോയി.
ചേ ആ 50 രൂപ എനിക്ക് തന്നിരുന്നെങ്കിൽ ഞാൻ അതുകൊണ്ട് എന്തൊക്കെ ചെയ്തേനെ
ഞാൻ പതിയെ പറഞ്ഞു.
എന്താ
പ്രത്യേക ആക്ഷൻ ഇട്ട് കൊണ്ട് അവൾ ചോദിച്ചു
മ്ച്ചും. ഞാൻ തോള് ഉയർത്തിക്കൊണ്ട് കാണിച്ചു
ഹ്മ്മ്
അവൾ കയ്യിലുള്ള കവർ ഡൈനിങ് ടേബിളിന് മേലെ വെച്ച്
💬 Comments
View all comments