Chapter Title : നീതു 5 [Akhil George]
ഇറങ്ങി. 5.45 ആയപ്പോൾ ഹോസ്റ്റലിനു മുൻപിൽ എത്തി ടീച്ചറെ വിളിച്ചു.
ശാലിനി: റെഡി ആവുന്നെ ഉള്ളൂ അഖിൽ. നീ ഇത്ര പെട്ടന്ന് വന്നോ. ? ഒരു 15 മിനിട്ട്, വേഗം വരാം.
ഞാൻ: ഒരു ചുരിദാർ എടുത്തു ഇടാൻ എന്തിനാ എൻ്റെ ടീച്ചറെ 15 മിനിട്ട്, വേഗം വാ.
ശാലിനി: ഞാൻ വന്നിട്ട് പറയാം. നീ wait ചെയ്യൂ.
ഒരു 10 മിനിട്ട് കഴിഞ്ഞപ്പോൾ ശാലിനി ടീച്ചർ വന്നു. എൻ്റെ മോനെ, അതൊരു സീൻ ആയിരുന്നു. കരിയിലകൾ കൊഴിഞ്ഞു വീണ ഹോസ്റ്റലിൻ്റെ വഴിയിലൂടെ ഒരു ചുവന്ന സാരി ഉടുത്തു പാറി പറന്നു കിടക്കുന്ന മുടിയിഴകളിൽ കൂടി കൈ ഓടിച്ചു പതിയെ അവള് എൻ്റെ അടുത്ത് വന്നു.
ശാലിനി: ഹലോ മാഷേ, എന്താ നിന്ന് സ്വപ്നം കാണുക ആണോ. ?
ഞാൻ: (ഒന്ന് ഞെട്ടി ഉണർന്നു) ഭയങ്കര പൊളി ലുക്ക് ആയല്ലോ. Will you be my girlfriend.?
ശാലിനി: ചെറുക്കാ, കിട്ടും നിനക്ക് എൻ്റെ കയ്യിൽ നിന്നും. വേണ്ടാത്ത വർത്തമാനമേ പറയൂ..
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ശാലിനി വന്നു പുറകിൽ കയറി ഇരുന്നു എൻ്റെ തോളിൽ കൈ വെച്ചു. ഞങ്ങള് അടുത്തുള്ള ഒരു ഗണപതി ക്ഷേത്രം ലക്ഷ്യമാക്കി നീങ്ങി. അവള് തൊഴുതു വരുമ്പോൾ ഒരു പ്രത്യേക തേജസ് തോന്നി. എൻ്റെ അടുത്ത് വന്നു നിന്ന് എൻ്റെ നെറ്റിയിലും ചന്ദനം തൊട്ടു തന്നു.
ശാലിനി: വാ മാഷേ പോകാം.
ഞങ്ങള് നേരെ ഒരു ഹോട്ടലിലേക്ക് യാത്ര തുടർന്നു. ഭക്ഷണം കഴിക്കുമ്പോൾ അവള് ഓരോന്നു സംസാരിച്ചു കൊണ്ട് ഇരുന്നു.
💬 Comments
View all comments