Chapter Title : നീതു 5 [Akhil George]
ഇപ്പൊ വരാം എൻ്റെ പൊന്നെ. നീ എന്തിനാ എന്നെ ഈ അനാവശ്യമായി കെട്ടി ഇടുന്നെ.
നിത്യ: ഓഹോ.. ഞാൻ ആരെയും കെട്ടി ഇടുന്നില്ല. അവസാനം കഴിഞ്ഞ വർഷം attendance തികയാത്തത് കൊണ്ട് ടീച്ചർമാരുടെ കാല് പിടിക്കാൻ നടക്കണ്ട എന്ന് കരുതി പറഞ്ഞതാ, നീ എന്തേലും ചെയ്യൂ..
അവള് ദേഷ്യപ്പെട്ടു കൊണ്ട് എഴുന്നേറ്റു പോയി. ഞാൻ പുറത്തിറങ്ങി ബൈക്ക് എടുത്തു ശരത്തിൻ്റെ റൂമിലേക്ക് പോയി. ചെന്നപ്പോൾ ആശാൻ ഒരു ഫുൾ Mc ബ്രാൻഡിയുടെ കഴുത്ത് പൊട്ടിച്ചു അടി തുടങ്ങിയിട്ടുണ്ട്. ഞാൻ ഒരു ഗ്ലാസ് കഴുക്കി എടുത്തു അവൻ്റെ അടുത്ത് ചെന്ന് ഇരുന്നു.
ശരത്: എന്താ അളിയാ ക്ലാസ് കട്ട് ചെയ്തോ ??
ഞാൻ: ഒരു മൂഡ് ഇല്ല. ഞാൻ ഇങ്ങു പൊന്നു.
ശരത്: അതിനു നിൻ്റെ പെണ്ണ് സമ്മതിച്ചോ ?
ഞാൻ: ഏതു പെണ്ണ്. ?
ശരത്: നിത്യ. അവൾക്ക് നിന്നോട് ഒരു soft corner ഉണ്ട്.
ഞാൻ: അവളുടെ ഇളക്കവും വച്ചോണ്ട് അവിടെ ഇരിക്കത്തെ ഉള്ളൂ. നീ ഒരെണ്ണം ഒഴി.
അവൻ ഒരു 90 ഒഴിച്ച് തന്നു. ഞാൻ അതൊരു ഒറ്റ വലിക്കു കുടിച്ചു. എൻ്റെ ഫോണിൽ നിത്യയുടെ കോൾ വന്നു. ഞാൻ അറ്റൻഡ് ചെയ്തില്ല. അവള് ശരത്തിൻ്റെ ഫോണിലേക്ക് വിളിച്ചു.
ശരത്: നിൻ്റെ പെണ്ണ് വിളിക്കുന്നു. എന്താണെന്ന് നോക്കട്ടെ. (അവൻ കോൾ അറ്റൻഡ് ചെയ്തു loud ഇട്ടു)
നിത്യ: അവൻ അവിടെ ഉണ്ടോ ?
ശരത്: ആരു നിത്യ?
നിത്യ: ഒരു വായ്‌നോക്കി ഇവിടുന്നു പോന്നിരുന്നു. നിൻ്റെ ചങ്ക് അഖിൽ.
ശരത്: ഇവിടെ ഉണ്ട്.
നിത്യ:
💬 Comments
View all comments