Chapter Title : നീതു [Akhil George]
എനിക്കാണേൽ എഴുന്നേറ്റു ഇരിക്കാൻ വയ്യ എന്ന അവസ്ത് വരെ വന്നു. പോലീസ് & MLA ഉൾപ്പെടുന്ന ഒരു ടീം തന്നെ വന്നു സംസാരിച്ചു സമരം compromise ആക്കി. സമരപ്പന്തലിൽ കിടന്ന എല്ലാവർക്കും നാരങ്ങ വെള്ളം നൽകി, ഒന്ന് രണ്ട് ഗ്ലാസ് ഞാനും മടമടാ എന്ന് കുടിച്ചു. ഞാൻ എഴുന്നേറ്റു എൻ്റെ ബൈക്കിനു അരികിലേക്ക് നടന്നു. ഒരു അഞ്ചടി നടന്നതെ ഓർമ ഉള്ളൂ, ഞാൻ തല ചുറ്റി റോഡിലേക്ക് വീണു. പിന്നെ ആകെ ഒരു ബഹളം മാത്രം കേട്ടു.
കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റൽ ബെഡിൽ ആണ്. അടുത്ത് നീതുവും ഫിദയും നിൽപ്പുണ്ട്. നീതു എന്നെ നോക്കി പുഞ്ചിരിച്ചു.
നീതു: ഒന്നുമില്ല ഏട്ടാ. പ്രഷർ കുറഞ്ഞത് ആണ്, വേറെ കുഴപ്പം ഒന്നും ഇല്ല.
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. എൻ്റെ കുറെ friends അവിടേക്ക് വന്നു. നീതു റൂമിന് പുറത്തേക്ക് നടന്നു. എല്ലാവരും വന്നു ചുറ്റും കൂടി ഇരുന്നു വിശേഷങ്ങൾ ഒക്കെ പറയാൻ തുടങ്ങി. റോഡിലേക്ക് വീണത് കൊണ്ട് ശരീരം നല്ല വേദന ഉണ്ടായിരുന്നു. വൈകിട്ട് ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തി. അമ്മയോട് ഒന്നും പറഞ്ഞില്ല.
കിടക്കാൻ നേരത്ത് ഒരു കോൾ വന്നു
"ഞാനാ നീതു. ഏട്ടന് ഇപ്പൊൾ എങ്ങനെ ഉണ്ട്? ഭക്ഷണം വല്ലതും കഴിച്ചോ ?"
ഞാൻ: ഹാ കഴിച്ചൂടാ.. നല്ല ബോഡി പെയിൻ ഉണ്ട്. Just ഇപ്പൊൾ കിടന്നെ ഉള്ളൂ. നീ വല്ലതും കഴിച്ചോ?
നീതു: ഹാ ഏട്ടാ. ഹോസ്റ്റലിലെ ഉണക്ക ചപ്പാത്തി ആണ്.
ഞാൻ: (ഒന്ന് ചിരിച്ചു) സാരമില്ല. നാളെ ബിരിയാണി വാങ്ങി തരാം.
💬 Comments
View all comments