Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 1 [Sathi]
അവരുടെ സംസാരം.
"നീതു ... ആൻ്റി യുടെ പേര് എന്താ ..?"
"വിജയ ശ്രീ .. ഞങ്ങൾ ഇവിടുത്തെ പുതിയ താമസക്കാരാണ് ... ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും എൻ്റെ ഭർത്താവും.. രാവിലെ അടുക്കളയുടെ ജനൽ തുറന്നു കിടന്നത് കണ്ടപ്പോൾ എനിക്ക് തോന്നി നിങ്ങള് വന്നിട്ടുണ്ടെന്ന്... "
തുറന്നിട്ട ജനലിനെ പറ്റി കേട്ടപ്പോൾ ഒരു നിമിഷം നീതുവിൻ്റെ ചങ്ക് ഒന്ന് പിടിച്ചു.
' ഈശ്വരാ ഇവർ വല്ലതും കണ്ടു കാണുമോ ?'
"ആൻ്റി .. ഇങ്ങോട്ടേക്ക് താമസിക്കാൻ വരാൻ കാരണം .. ഭർത്താവിന് ഇവിടെ ആണോ ജോലി ..?"
ഉള്ളിലെ ജാള്യത മറച്ച് അല്പം മടിയോട് കൂടെ നീതു ചോദിച്ചു.
"ഹസ്ബൻഡ് എയർഫോഴ്സ് റിട്ടയേർഡ് ആണ് .. ഞങ്ങളുടെ വീട് പാലായിൽ ആയിരുന്നു .. ഒരേ ഒരു മകനെ ഉള്ളൂ അവൻ യുകെയിൽ സെറ്റിൽഡ് ആയത് കൊണ്ട് അവൻ്റെ നിർബന്ധ പ്രകാരം തറവാട്ട് വീട് വിറ്റ് അവന് കാശ് കൊടുത്തിട്ട് ഞങ്ങൾ മരടിൽ ഒരു ഫ്ലാറ്റ് മേടിച്ചിരുന്നു .. ആ ഫ്ലാറ്റ് ആണ് ഇപ്പോൾ ഗവൺമെൻ്റ് പൊളിച്ച് കളഞ്ഞത് "
അത് പറയുമ്പോൾ അവരുടെ കണ്ണ് നിറയുന്നത് നീതു കണ്ടു .. ഒരു നിമിഷം അവളുടെ മനസ്സിലേക്ക് അന്ന് ടിവിയിൽ ലൈവ് കണ്ട തകർന്നു വീഴുന്ന ഫ്ലാറ്റുകളുടെ ദൃശ്യം ഓടിയെത്തി .. നമ്മുടേതല്ലാത്ത ഫ്ലാറ്റുകൾ തകർന്നു വീഴുന്നത് എന്ത് ആവേശത്തോടെയാണ് അന്ന് കണ്ടത്. ഇപ്പോഴിതാ ഒരു മുൻപരിചയമില്ലാത്ത ഒരു പാവം സ്ത്രീ തൻ്റെ മുന്നിൽ നിന്നു കൊണ്ട് അതോർത്ത് കണ്ണ് നിറയ്ക്കുന്നു. അന്ന് എത്ര പേരുടെ സ്വപ്നങ്ങളാണ് തകർന്നത്.
"ഇവിടെ ആരൊക്കെ ഉണ്ട് ...?"
പതിഞ്ഞ ശബ്ദത്തിലുള്ള അവരുടെ ചോദ്യമാണ് നീതുവിനെ യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
"ഇവിടെ ഞാനും എൻ്റെ ഹസ്ബൻഡും രണ്ടു കുട്ടികളും .. ഞങ്ങളുടെ വീട് കായംകുളത്താണ് , ചേട്ടൻ ഇവിടെ ഒരു നാഷണലൈസ്സിഡ് ബാങ്കിലാണ് വർക്ക് ചെയ്യുന്നത്.. "
"ഞങ്ങൾ വന്നിട്ട് ഒരാഴ്ചയായി ഇവിടെയെങ്ങും ആരെയും കണ്ടിരുന്നില്ല "
"ആൻ്റി ... ഞങ്ങള് നാട്ടിൽ ഒന്നു പോയിരുന്നു .. രണ്ടാഴ്ച അവിടെ നിന്നിട്ട് ഇന്ന്
💬 Comments
View all comments