Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 1 [Sathi]
എടുത്ത് ഇട്ടു തരുന്നതിനും കാണിക്ക് രൂപേഷ് ഏട്ടാ .."
നീതു പറഞ്ഞു.
"സോറി നീതൂസ്സേ .. സമയം തീരെ ഇല്ല ..
കൊറോണയുടെ പേരും പറഞ്ഞ് നാട്ടിൽ പോയി രണ്ടാഴ്ച ലീവ് എടുത്ത് നിന്നു .. ഇന്ന് തൊട്ടു പോയി തുടങ്ങിയില്ലെങ്കിൽ ശരിയാവില്ല .. ഒന്നാമതേ ആ മാനേജർക്ക് എന്നെ കണ്ടു കൂടാ "
ത്രീ ഫോർത്തിൻ്റെ വള്ളിയും കെട്ടി തിടുക്കത്തിലുള്ള രൂപേഷിൻ്റെ ഓട്ടം കണ്ടിട്ട് നീതുവിന് ചിരി വന്നു.
"നിന്ന് ചിരിക്കാതെ ചായ എടുക്കൂ നീതൂസ്സേ .. ഞാൻ ദേ ഇപ്പൊ കുളിച്ചു വരുമേ ..."
കിച്ചുവിന് ലാപ്പ് ചാർജറിൽ ഇട്ട് കൊടുത്തിട്ട് ഉള്ള രൂപേഷിൻ്റെ കൊഞ്ചൽ വർത്തമാനം കേട്ടപ്പോഴാണ് പാൽ കൊണ്ടു വന്നിട്ടില്ല എന്ന കാര്യം നീതു ഓർത്തത്.
" അയ്യോ രൂപേഷ് ഏട്ടാ .. ഇന്ന് മുതൽ പാല് കൊണ്ടു വരണമെന്ന് ആ പയ്യനോട് വിളിച്ചു പറഞ്ഞായിരുന്നോ ?"
രൂപേഷ് ഊരിയെറിഞ്ഞ തൻ്റെ വസ്ത്രങ്ങൾ തിടുക്കത്തിൽ ധരിക്കുന്നതിന് ഇടയിൽ നീതു ചോദിച്ചു.
"ഇന്ന് വെളുപ്പിനെ നമ്മൾ ഇവിടെ എത്തും .. പാലു വേണം എന്ന് ഇന്നലെ വൈകിട്ട് തന്നെ ആ ചെറുക്കനെ വിളിച്ചു ഞാൻ പറഞ്ഞിരുന്നല്ലോ "
ബാത്റൂമിൽ നിന്നും രൂപേഷിൻ്റെ മറുപടിയെത്തി.
"ഇവിടെങ്ങും ഒരു ചെറുക്കനും പാൽ കൊണ്ട് വെച്ചിട്ടില്ല .."
സിറ്റൗട്ടിൽ നിന്നും ഗേറ്റിലേക്ക് എത്തി നോക്കിയ ശേഷം അകത്തേക്ക് നോക്കി നീതു വിളിച്ചു പറഞ്ഞു.
അല്പം ദേഷ്യത്തോടെ ഉച്ചത്തിലാണ് അവൾ അത് വിളിച്ചു പറഞ്ഞത് എങ്കിലും ബാത്റൂമിൽ ആയിരുന്ന രൂപേഷ് അത് കേട്ടില്ല എന്ന് തോന്നുന്നു.
പെട്ടെന്നാണ് അപ്പുറത്തെ
💬 Comments
View all comments