Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 1 [Sathi]
വീടിൻ്റെ മുറ്റത്തു നിന്നും ഒരു സ്ത്രീ തന്നെ നോക്കി ചിരിക്കുന്നത് നീതു കണ്ടത്. 50 വയസ്സിനു മുകളിൽ പ്രായം ഉണ്ട് , നര വീണ് തുടങ്ങിയ മുടികൾ നല്ല തടിച്ച ശരീര പ്രകൃതം. ഒരു ചുളിവ് വീണ പഴകിയ സാരി ആണ് ധരിച്ചിരിക്കുന്നത്. കണ്ടിട്ട് ഏതോ നാട്ടിൻപുറത്തുകാരി ആണെന്ന് തോന്നുന്നു. ഒറ്റ നോട്ടത്തിൽ തൻ്റെ അമ്മയുടെ ഒരു ഛായ ഉണ്ട്.
"ഹായ് ആൻ്റി ..."
ഒരു ചെറു പുഞ്ചിരിയോടെ നീതു അവരെ നോക്കി കൈകൾ ഉയർത്തി പറഞ്ഞു.
നീതുവിനോട് സംസാരിക്കാൻ എന്നോണം ആ സ്ത്രീ മതിലിന് അടുത്തേക്ക് നടന്നു വന്നു. സിറ്റൗട്ടിൽ നിന്നും ഇറങ്ങി നീതുവും അവരുടെ അടുത്തേക്ക് ചെന്നു.
"എന്താ .. മോളുടെ പേര് ?"
പതിയെ മുത്ത് പൊഴിയുന്ന പോലെയാണ് അവരുടെ സംസാരം.
"നീതു ... ആൻ്റി യുടെ പേര് എന്താ ..?"
"വിജയ ശ്രീ .. ഞങ്ങൾ ഇവിടുത്തെ പുതിയ താമസക്കാരാണ് ... ഞങ്ങളെന്ന് പറഞ്ഞാൽ ഞാനും എൻ്റെ ഭർത്താവും.. രാവിലെ അടുക്കളയുടെ ജനൽ തുറന്നു കിടന്നത് കണ്ടപ്പോൾ എനിക്ക് തോന്നി നിങ്ങള് വന്നിട്ടുണ്ടെന്ന്... "
തുറന്നിട്ട ജനലിനെ പറ്റി കേട്ടപ്പോൾ ഒരു നിമിഷം നീതുവിൻ്റെ ചങ്ക് ഒന്ന് പിടിച്ചു.
' ഈശ്വരാ ഇവർ വല്ലതും കണ്ടു കാണുമോ ?'
"ആൻ്റി .. ഇങ്ങോട്ടേക്ക് താമസിക്കാൻ വരാൻ കാരണം .. ഭർത്താവിന് ഇവിടെ ആണോ ജോലി ..?"
ഉള്ളിലെ ജാള്യത മറച്ച് അല്പം മടിയോട് കൂടെ നീതു ചോദിച്ചു.
"ഹസ്ബൻഡ് എയർഫോഴ്സ് റിട്ടയേർഡ് ആണ് .. ഞങ്ങളുടെ വീട് പാലായിൽ ആയിരുന്നു ..
💬 Comments
View all comments