Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 1 [Sathi]
ഒരേ ഒരു മകനെ ഉള്ളൂ അവൻ യുകെയിൽ സെറ്റിൽഡ് ആയത് കൊണ്ട് അവൻ്റെ നിർബന്ധ പ്രകാരം തറവാട്ട് വീട് വിറ്റ് അവന് കാശ് കൊടുത്തിട്ട് ഞങ്ങൾ മരടിൽ ഒരു ഫ്ലാറ്റ് മേടിച്ചിരുന്നു .. ആ ഫ്ലാറ്റ് ആണ് ഇപ്പോൾ ഗവൺമെൻ്റ് പൊളിച്ച് കളഞ്ഞത് "
അത് പറയുമ്പോൾ അവരുടെ കണ്ണ് നിറയുന്നത് നീതു കണ്ടു .. ഒരു നിമിഷം അവളുടെ മനസ്സിലേക്ക് അന്ന് ടിവിയിൽ ലൈവ് കണ്ട തകർന്നു വീഴുന്ന ഫ്ലാറ്റുകളുടെ ദൃശ്യം ഓടിയെത്തി .. നമ്മുടേതല്ലാത്ത ഫ്ലാറ്റുകൾ തകർന്നു വീഴുന്നത് എന്ത് ആവേശത്തോടെയാണ് അന്ന് കണ്ടത്. ഇപ്പോഴിതാ ഒരു മുൻപരിചയമില്ലാത്ത ഒരു പാവം സ്ത്രീ തൻ്റെ മുന്നിൽ നിന്നു കൊണ്ട് അതോർത്ത് കണ്ണ് നിറയ്ക്കുന്നു. അന്ന് എത്ര പേരുടെ സ്വപ്നങ്ങളാണ് തകർന്നത്.
"ഇവിടെ ആരൊക്കെ ഉണ്ട് ...?"
പതിഞ്ഞ ശബ്ദത്തിലുള്ള അവരുടെ ചോദ്യമാണ് നീതുവിനെ യാഥാർത്ഥ്യത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
"ഇവിടെ ഞാനും എൻ്റെ ഹസ്ബൻഡും രണ്ടു കുട്ടികളും .. ഞങ്ങളുടെ വീട് കായംകുളത്താണ് , ചേട്ടൻ ഇവിടെ ഒരു നാഷണലൈസ്സിഡ് ബാങ്കിലാണ് വർക്ക് ചെയ്യുന്നത്.. "
"ഞങ്ങൾ വന്നിട്ട് ഒരാഴ്ചയായി ഇവിടെയെങ്ങും ആരെയും കണ്ടിരുന്നില്ല "
"ആൻ്റി ... ഞങ്ങള് നാട്ടിൽ ഒന്നു പോയിരുന്നു .. രണ്ടാഴ്ച അവിടെ നിന്നിട്ട് ഇന്ന് വെളുപ്പിന് എത്തിയതേയുള്ളൂ.. ഇളയ കുഞ്ഞിന് നാല് വയസ്സുണ്ട്, അവനെ നാട്ടിൽ ചേട്ടൻ്റെ അച്ഛൻ്റെയും അമ്മയുടെയും കൂടെ നിർത്താൻ വേണ്ടി പോയതാണ് .. മൂത്ത ആൾക്ക് ഓൺൈലൈൻ ക്ലാസ്സ് നടക്കുന്നതു കൊണ്ട് അവനെെ ഇങ്ങ് കൊണ്ട് വന്നു .."
" ഓ ..
💬 Comments
View all comments