Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 2 [Sathi]
ഞങ്ങൾക്ക് സമീപത്തായി കൂടി ..
"നിന്നെപ്പോലെ യോഗ്യനായ സ്വ ജാതിയിൽ പെട്ട ഒരുത്തനെ കിട്ടിയപ്പോൾ അവളെന്നെ ചതിച്ചതാണ് .. അവളും ഞാനും തമ്മിലുള്ള ബന്ധത്തിൻ്റെ തെളിവുകളാണ് എൻ്റെ ഈ മൊബൈലിൽ നിറയെ .."
ഒരു മൊബൈൽ ഉയർത്തിക്കാട്ടി സാമാന്യം ഉച്ചത്തിൽ തന്നെ അവൻ വിളിച്ചു കൂവി.
"തല്ലി കൊല്ലെടാ ..ഈ നായിൻ്റെ മോനെ .. വീട്ടിൽ വന്ന് കേറി തോന്ന്യാസം പറയുന്നോ ..."
ആരോ ഒരാൾ അവനെ തല്ലാൻ ആഞ്ഞു.
"നിങ്ങൾക്ക് എന്നെ വേണമെങ്കിൽ തല്ലാം .. കൊല്ലാം .. പക്ഷേ ഞാൻ പറയുന്നത് സത്യമാണ് അവളില്ലാതെ എനിക്ക് ജീവിക്കുവാൻ സാധിക്കില്ല .. ഇനി അതല്ല അവളെ കെട്ടാൻ ആണ് നിൻ്റ ഉദ്ദേശ്യം എങ്കിൽ നോക്കിയാൽ മതി അവളുടെ പൊക്കിളിനു ഏറെ താഴെയായി ഒരു കാക്കപുള്ളി ഉണ്ട് .. അതേ കാക്കപ്പുള്ളി അവളുടെ വലത്തെ മുലയുടെ ഞെടുപ്പിൻ്റെ താഴെയും ഉണ്ട് "
അവൻ വീണ്ടും ഉറക്കെ ഉറക്കെ അട്ടഹസിക്കുകയാണ് .
നിയന്ത്രണം നഷ്ടപ്പെട്ട ഞാൻ ഒറ്റ ചവിട്ടിന് അവനെ താഴെയിട്ടു.. ആരൊക്കെയോ ചേർന്ന് എന്നെ പിടിച്ചു മാറ്റി അവനെ പിടിച്ചെഴുന്നേൽപ്പിച്ചു. ഏതാനും നിമിഷങ്ങൾ കൊണ്ട് കല്യാണത്തിന് ഒരുങ്ങിയ വീട് മരണ വീട് പോലെയായി മാറി. പിന്നീട് അവിടെ നടന്നതെല്ലാം യാന്ത്രികമായ കാര്യങ്ങളായിരുന്നു. ലക്ഷ്മിയുടെ വീട്ടിലേക്ക് അച്ഛൻ ഫോൺ ചെയ്യുന്നു .. കാര്യങ്ങൾ സംസാരിക്കുന്നു .. വീട്ടുകാർ തമ്മിൽ വഴക്ക് ആകുന്നു .. കാര്യങ്ങൾ കൈ വിട്ടു പോകുന്നു എന്ന് മനസ്സിലാക്കിയ ലക്ഷ്മി ചുവട് മാറ്റി. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് എന്നെ കല്യാണം കഴിക്കാൻ തയ്യാറായത് എന്ന് അവൾ
💬 Comments
View all comments