Chapter Title : നീതുവിലേക്ക് ഒരു കടൽ ദൂരം 2 [Sathi]
പറഞ്ഞു.
ഇത്രയും ആയപ്പോഴേക്കും നിയന്ത്രണം നഷ്ടപ്പെട്ട ഞാൻ ശരത്തിനെയും കൂട്ടി ലക്ഷ്മിയുടെ വീട്ടിൽ ചെന്ന് കണ്ണിൽ കണ്ടതെല്ലാം തല്ലി ഉടച്ചു .. അവളുടെ അച്ഛനും അമ്മയും അനുനയിപ്പിക്കാൻ ശ്രമിച്ചു .. കാലുപിടിച്ച് മാപ്പ് പറയാൻ അവർ തയ്യാറായി .. അപ്പോഴും ഞാൻ തിരഞ്ഞത് ലക്ഷ്മിയെയാണ് .. അവൾ ഒരിക്കൽ പോലും എൻ്റെ മുൻപിലേക്ക് വന്നില്ല.
കലി തുള്ളി നിന്ന എൻ്റെ തോളിലേക്ക് സ്നേഹത്തിൻ്റെ സാന്ത്വന സ്പർശം പോലെ ഒരു കൈ പതുക്കെ വീണു .. തിരിഞ്ഞു നോക്കിയപ്പോൾ ആളെ എനിക്ക് മനസ്സിലായി .. ലക്ഷ്മിയുടെ അച്ഛൻ്റെ കൂട്ടുകാരൻ രവി. അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി .. എല്ലാ യാഥാർത്ഥ്യങ്ങൾക്കും മൂക സാക്ഷി ആയിരുന്നു അദ്ദേഹം എന്ന സത്യം എന്നോട് പറഞ്ഞു. ലക്ഷ്മിയുടെ കൂടെ പഠിച്ച അദ്ദേഹത്തിൻ്റെ മകൾ എല്ലാ സത്യവും വളരെ മുൻപു തന്നെ രവിയേട്ടനോട് പറഞ്ഞിരുന്നു.
തൊട്ടടുത്ത ദിവസം രവിയേട്ടനും ഭാര്യയും ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അവർ എത്തിയത് , അദ്ദേഹത്തിൻ്റെ മകൾക്കു വേണ്ടി എന്നെ ആലോചിക്കുവാൻ ആയിരുന്നു. ലക്ഷ്മിയുമായി വിവാഹം നിശ്ചയിച്ച അതേ ദിവസം അതേ മുഹൂർത്തത്തിൽ കല്യാണം നടത്തുവാൻ രവിയേട്ടൻ തയ്യാറായിരുന്നു. ഏതെങ്കിലും ഒരു പെണ്ണിനെ അതേ മുഹൂർത്തത്തിൽ താലി ചാർത്തണം എന്ന് ഉള്ളത് എൻ്റെയും വാശി ആയിരുന്നു .. ഒരു പെണ്ണു കാണലിന് പോലും തയ്യാറാകാതിരുന്ന ഞാൻ കതിർ മണ്ഡപത്തിൽ വച്ചാണ് ആദ്യമായി രവിയേട്ടൻ്റെ മകളെ കാണുന്നത് .. നീതു.. !!
കാലങ്ങൾക്കു ശേഷം അമ്മായിയപ്പനും മരു മകനും മാത്രമുള്ള ഒരു സൗഹൃദ സദസ്സിൽ ഞാൻ രവിയേട്ടനോട് ചോദിച്ചു,
"എന്ത്
💬 Comments
View all comments