Chapter Title : നീതുവിൻറെ കഥ ശ്രേയയുടെയും [നീതു]
സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് പോകേണ്ടി വരുമെന്നതിനാൽ ആ വീട് വിൽക്കാൻ ഞാൻ ശ്രമിച്ചു. ഞങ്ങൾക്ക് ഈ ഒരു അവസ്ഥ വന്നപ്പോൾ ഞാൻ ശരിക്കും മനസിലായി പപ്പയുടെയും മമ്മിയുടെയും വീട്ടുകാരുടെ യഥാർത്ഥ സ്വഭാവം,അവർ ചിന്തിച്ചു
കാണും കൂടുതൽ സ്നേഹം കാണിക്കാൻ പോയാൽ, എന്നെ പഠിപ്പിക്കുന്നതും വിവാഹം കഴിപ്പിക്കുന്നതുമായ ഉത്തരവാദിത്വം തലയിൽ ആവുമെന്ന്. ഞങ്ങൾ താമസിച്ചിരുന്ന വീട് പപ്പയുടെ പപ്പ എന്റെയും ചേട്ടന്റെയും പേരിൽ ആയിരുന്നു എഴുതി വെച്ചിരുന്നത്. 18 വയസ്സ് തികയാതെ എന്നെ കൊണ്ട് അത് വിൽക്കാൻ പറ്റില്ല എന്ന് വന്നപ്പോൾ, പപ്പയുടെ സുഹൃത്ത് ആയ അവിടുത്തെ ബാങ്കിൻറെ മാനേജർ വന്നു പറഞ്ഞു അയാൾ അത് വാങ്ങാം എന്ന്. അത് നക്കാപ്പിച്ച കാശിനു സ്വന്തം ആക്കാൻ ഇരുന്ന പപ്പയുടെ ചേട്ടൻ ശശി ആയി. ബാങ്ക് മാനേജർ വന്ന് ഓഫർ ചെയ്തിരുന്ന പണം പപ്പയുടെ ചേട്ടൻ പറഞ്ഞ വിലയേക്കാൾ കൂടുതൽ ആയിരുന്നു എന്നാൽ അത് മാർക്കറ്റ് വിലയേക്കാൾ കുറവായിരുന്നു. അയാൾ കുറച്ചു പണം തന്നിരുന്നു. എനിക്ക് പതിനെട്ട് വയസ്സ് ആകുമ്പോൾ ഡോക്യൂമെൻറ്സ് സൈൻ ചെയ്തു കൊടുത്താൽ മതി എന്നാണു എന്നോട് അയാൾ പറഞ്ഞിരുന്നു. ആ പണം കൊണ്ട് പപ്പയുടെ ചികിത്സ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആരംഭിച്ചു.
പപ്പയുടെ ചികിൽത്സക്ക് വേണ്ടി ഞങ്ങൾ ആ മനുഷ്യന്റെ കൊച്ചിയിലെ വീട്ടിൽ ആയി താമസം. അയാളുടെ ഭാര്യയും മക്കളും അവരുടെ ജോലി സ്ഥലം ആയിരുന്ന ഒറ്റപ്പാലത്തെ ക്വാർട്ടേഴ്സിൽ ആയിരുന്നു. അയാൾ കൊച്ചിയിൽ വന്നാൽ അയാളുടെ അമ്മയുടെ കൂടെ തറവാട്ടിലും ആയിരുന്നു.
അങ്ങനെ ഇരിക്കെ എനിക്ക് പതിനെട്ട് വയസ്സ് തികഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞു
💬 Comments
View all comments