Chapter Title : നീതുവിന്റെ മാത്രം സച്ചു [നീതുസച്ചു]
എനിക്ക് നല്ല തലവേദന ആണ്
അവളുടെ മുഖം പെട്ടന്ന് താഴ്ന്നു എന്നോട് ചോദിച്ചു അപ്പൊ ഞാൻ ഒറ്റക്ക് പോവണ്ടേ... കുറച്ചു നേരം കൂടെ നിക്ക്... ഞാൻ നോക്കിയപ്പോ സമയം 6 ആയി ഇനി അവളെ എങ്ങനയ രാത്രി തന്നെ വിടുന്നെ അതുകൊണ്ട് ഞാൻ നിക്കാം എന്ന് തീരുമാനിച്ചു.
ശെരി ഇനിയിപ്പോ രാത്രിയിൽ ആയിലെ നീ തന്നെ പോവണ്ട...അവൾക് വല്ലാത്ത സന്തോഷം അവൾ ചിരിച്ചോണ്ട് പറഞ്ഞു മ്മ്മ്...മിടുക്കൻ ബാ ഒരു സെൽഫി എടുകാം അവൾ പെട്ടന്ന് എന്നെ ചേർത്ത് നിർത്തി ഞാൻ എന്റെ കയ്യ് അവളുടെ തോളത്തു വെക്കണോ ഇടുപ്പിൽ വെക്കണോ എന്ന് സംശയം ആയി പൊതുവേ മിക്ക ആൺകുട്ടികൾക്കും അങ്ങനെ ആണെന്ന് തോന്നിയിട്ടുണ്ട് ഞാൻ പെട്ടന്ന് കയ്യ് അവളുടെ ഇടുപ്പിൽ വെചു അവൾ ഒന്ന് പാളി നോക്കി ചിരിച്ചു ഞാൻ അറിയാത്ത ഭാവത്തിൽ നിന്നു അവൾ എന്റെ ചെവിയിൽ ചോദിച്ചു എന്താ മോനെ കണ്ട്രോൾ പോവുന്നുണ്ടോ...
ഞാൻ ആകെ ചമ്മി... സമയം 7 30 ഞാൻ അവളെയും കൊണ്ട് അവളുടെ വീടിന്റെ അടുത്ത് എത്തി ബൈക്ക് നിർത്തി നോക്കിയപ്പോ അവൾ എന്നെ വട്ടം പിടിച്ചു തല ചായ്ച് ഇരുന്ന് ഉറങ്ങിയിരുന്നു എനിക്ക് സങ്കടം +സന്തോഷം +പ്രണയം അങ്ങനെ എല്ലാം കൂടികലർന്ന എന്തോകെയോ തോന്നി,കുഞ്ഞു .. കുഞ്ഞു ... സ്നേഹം കൂടുമ്പോൾ ഞാൻ അങ്ങനെ ആണ് വിളിക്കാർ,അവൾ കണ്ണ് തുറന്നു, ബൈക്കിന്ന് ഇറങ്ങി,ഞാൻ ചോദിച്ചു എന്ത്പറ്റി പെണ്ണെ...
ഉറങ്ങിപ്പോയോ നീ... വീണേനെ ഇപ്പൊ... അവൾ ചിരിച്ചോണ്ട് പറഞ്ഞു ഞാൻ പിടിച്ചിരുന്നത് നിന്നെയല്ലേ അപ്പൊ വീണാലും നിന്നേം കൊണ്ടെ വീഴു...എന്നുപറഞ്ഞു
💬 Comments
View all comments