Chapter Title : നീതുവിന്റെ പൂങ്കാവനം 1 [Poker Haji]
മൂന്നൊ വര്‍ഷം കഴിഞ്ഞു വന്നാലും മതി ഒരു കൊഴപ്പോമില്ല.'
അപ്പോഴേക്കും അങ്ങേത്തലക്കല്‍ നിന്നു അലക്‌സ്
'എടി ചക്കരപ്പെണ്ണെ എന്താ ഒന്നും മിണ്ടാതെ നിക്കുന്നെ നിനക്കു വിഷമമായൊ.എടി നീ വെഷമിക്കാതെ നമുക്കു വഴിയുണ്ടാക്കാം.'
'പിന്നെ വിഷമം വരത്തില്ലെ.ഇച്ചായന്‍ പോയ അന്നു മുതലു ഞാന്‍ ഓരോ ദിവസോം എണ്ണിയെണ്ണി കാത്തിരിക്കുവാ ഇന്നു വരും നാളെ വരും എന്നു പറഞ്ഞോണ്ടു അറിയൊ.എന്നിട്ടാ എന്നോടു ഇനി ഒരു വര്‍ഷം കൂടി കഴിയട്ടേന്നു' ഞാന്‍..'
'വിടു വിടു ആ വിഷയം വിടു ഞാന്‍ നിന്റെ ടെന്‍ഷനൊന്നു കൊറക്കാന്‍ നോക്കിയതാ അതിപ്പൊ കുരുവായല്ലൊ.'
അപ്പോഴേക്കും പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ വരുന്നതിന്റെ അനൗണ്‍സ്‌മെന്റ് വന്നു. ജോമോനേയും കളിപ്പിച്ചു കൊണ്ടിരുന്ന ജോര്‍ജ്ജ് ഇതു കേട്ടു നീതുവിനോടു വിളിച്ചു പറഞ്ഞു
'ടീ മോളെ മതി ഇനി വണ്ടീകേറീട്ടു സംസാരിക്കാമെന്നവനോടു പറ.'
'യ്യോ ഇച്ചായാ വണ്ടി വരുന്നെന്നു പപ്പാ വിളിച്ചു പറയുന്നു ഞാന്‍ പിന്നെ വിളിക്കാം'
'ആ ഞാന്‍ കേട്ടെടി അനൗണ്‍സ്‌മെന്റ് ഒക്കെ ന്നാ പിന്നെ വിളിക്കാം'
ജോര്‍ജ്ജ് അപ്പോഴേക്കും ലഗ്ഗേജോരോന്നെടുത്തു തങ്ങളുടെ കമ്പാര്‍ട്ടുമെന്റ് വരുന്നതിനടുത്തേക്കു കൊണ്ടു വെച്ചു.അല്‍പസമയത്തിനുള്ളില്‍ ട്രെയിന്‍ വന്നു നിന്നു.നീതുവിന്റെ നെഞ്ചു പടപടാന്നു മിടിക്കാന്‍ തുടങ്ങി.വന്നു നിന്ന വണ്ടിയുടെ ഫസ്റ്റ്ക്ലാസ് ഏസി കൂപ്പെയിലേക്കു ജോര്‍ജ്ജ് രണ്ടു കയ്യിലും ലഗ്ഗേജുമായിനീതുവിനേയും കൊണ്ട് കയറി.നീതു കുഞ്ഞിനേയും കൊണ്ടു ട്രെയിനുള്ളിലെ ഇതുവരെ പരിചയമില്ലാത്ത ഒരു പുതിയ കാഴ്ചകളിലൂടെ അന്തംവിട്ടു പപ്പായുടെ പുറകെതങ്ങളുടെ കൂപ്പെ നോക്കി നടന്നു.ആകെയൊരു ഇരുണ്ട അന്തരീക്ഷം ഏസിയായതു കൊണ്ടു എല്ലായിടവും കര്‍ട്ടനിട്ടു മൂടിയിട്ടുണ്ടു.കൂപ്പെ കണ്ടു പിടിച്ച് വാതില്‍ തുറന്നു അകത്ത് കേറിയപ്പൊ നീതു അന്തംവിട്ടു പോയി.
'മോളെ നീയിരിക്കു ഞാന്‍ പോയി
💬 Comments
View all comments