Chapter Title : നീയെൻ ചാരെ [ഒവാബി]
ആദി നീയെന്താ രണ്ടു ദിവസം ലേറ്റ്.....!!!!
അതോ...... അത് ഞാനും സൽമാനും കൂടി ഒരു ട്രിപ്പ് പോയതായിരുന്നു വയനാട്ടിലേക്ക് ......തിരിച്ച് വരുമ്പോഴാണ് മഴയൊക്കെ പെയ്ത് ചുരം ഇടിഞ്ഞത്... പിന്നെ കുറേ മരങ്ങളും പൊട്ടി വീണ് റോഡ് ഫുൾ ബ്ലോക്ക്..... അപ്പൊ പിന്നെ രണ്ട് ദിവസം കൂടി അവിടെ നിന്നു........
നിങ്ങള് രണ്ടാളും ഫുൾ ട്രിപ്പടി ആണല്ലോ നിന്നെ എപ്പോ വിളിച്ചാലും നീ അവന്റെ കൂടെ ഏതേലും കാട്ടിലായിരിക്കും.....ഒരു തലയും വാലും.....
അല്ലേലും നിനക്കൊന്നും അറിയണ്ടല്ലോ ചിലവ് ഫുൾ അവനല്ലേ എടുക്കുന്നത് ....അവന്റെ ബാപ്പന്റെ കയ്യിലാണെങ്കിൽ നല്ല പൂത്ത കാശും ഉണ്ട്...
ടാ നീ പറഞ്ഞതൊക്കെ ശെരിയാ .....
അവൻ ഞാനില്ലാതെ എങ്ങോട്ടും പോകാറില്ല .....ഞാനും.....
പിന്നെ അവന്റെ ചിലവിനുള്ളതൊക്കെ അവൻ തന്നെ ഉണ്ടാക്കാറുണ്ട് ...ബാപ്പാടെ കയ്യിൽ നിന്ന് മേടിക്കാറില്ല......
ടാ അത് പറഞ്ഞപ്പോഴാ........അവനെവിടെ ...നിങ്ങൾ രണ്ടും എപ്പോഴും ഒരുമിച്ചല്ലേ ഉണ്ടാവാറ് .....
അവനും ഈ കോളേജിൽ തന്നെ ഉണ്ട് സിവിലിലാണെന്ന് മാത്രം....
അതെന്താ അവന് അതാണോ താൽപ്പര്യം...??
ഹ്മ് .....ആദി ഒന്ന് മൂളി...
സൽമാന് അവന്റെ ക്ലാസിൽ അങ്ങനെ കൂട്ടായിട്ട് കിട്ടിയിട്ടില്ലായിരുന്നു....ഉള്ള സ്റ്റുഡൻസിൽ മുക്കാൽ ഭാഗവും പെണ്കുട്ടികൾ ആയിരുന്നു......
ഇന്റർവെൽ ബ്രേക്കിന് സൽമാനും ആദിയും അലന്റെ ഗ്യാങും വിശദമായി പരിചയപ്പെട്ടു....അവര് മൊത്തം ഒരു ഗ്യാങ് ആയി മാറി.....
ഹയർസെക്കൻഡറി അധ്യാപകരായ വാസുദേവന്റെയും ജാനാകിയുടെയും മൂന്ന് മക്കളിൽ രണ്ടാമത്തേതായിരുന്നു ആദിത്യൻ.....
അവന് ഒരു ചേച്ചിയും ഒരു അനിയത്തിയും...... ചേച്ചിക്ക് ഇന്ഫോപാർക്കിൽ ജോലിയുണ്ട്...... അനിയത്തി ആര്യ പത്താം ക്ലാസ് വിദ്യാർത്ഥിനി...
നല്ല വെളുത്ത് ആരെയും ആകർഷിക്കുന്ന മുഖം ആയിരുന്നു ആദിത്യന്റേത്
💬 Comments
View all comments