0%

Chapter Title : നീയെൻ ചാരെ [ഒവാബി]

Author : Kambikathakal Read All Parts 136

...താടിയും മീശയും വടിച്ചു ഒരു സാരിയുടുപ്പിച്ചാൽ ഒരു പെണ്ണാണെന്ന് തോന്നിപ്പിക്കുന്ന കുട്ടിത്തമുള്ള മുഖം.....

ആദിത്യനും അവന്റെ ചേച്ചിയും ജാനകിയെ പോലെ ആയിരുന്നു....

ആര്യ അച്ഛനെപോലെയാണെങ്കിലും മറ്റു രണ്ടു പേരെയും വെല്ലുന്ന സൗന്ദര്യത്തിനുടമയായിരുന്നു.......

ജാനാകിക്ക് പെട്ടെന്നൊരു അറ്റാക്ക് ഉണ്ടായി. അതിന് ശേഷം വാസുദേവനും മക്കളും ചേർന്ന് അവളെ നിർബന്ധിച്ചു ലോങ്ങ് ലീവ് എടുപ്പിച്ച് വീട്ടിലിരുത്തിയിരിക്കുകയാണ്.... എല്ലാം തികഞ്ഞ സന്തുഷ്ട കുടുംബം.......

അവരുടെ തൊട്ടടുത്ത വീടായിരുന്നു സൽമാന്റെ...... ഗൾഫിൽ ബിസിനസ് നടത്തുന്ന ബഷീറിന്റെയും ഭാര്യ സുൽഫത്തിന്റെയും സൽപുത്രൻ ......

അളവറ്റ പാരമ്പര്യ സ്വത്തിന്റെയും വിദ്യാഭ്യാസം കുറവായിരുന്ന ബഷീർ തന്റെ കഠിനാധ്വാനം കൊണ്ട് ഉണ്ടാക്കിയെടുത്ത ബിസിനസ്സ് സാമ്രാജ്യത്തിന്റെയും ഏക അവകാശി...

ആദിത്യന്റെ നിറമില്ലെങ്കിലും വിളഞ്ഞ ഗോതമ്പിന്റെ വെളുപ്പായിരുന്നു സൽമാന്.... നീണ്ട് മെലിഞ്ഞ മൂക്കും ,ചെറിയ കണ്ണുകളും കഴുത്തിലെ എല്ലിന്റെ ഇടയിൽ മന്ത്രിയുടെ വലിപ്പത്തിലുള്ള കറുത്ത മറുകും അവന്റെ മുഖത്തെ കത്തുന്ന സൗന്ദര്യം ഉള്ളതാക്കി....ഇടതൂർന്ന വെളുത്ത പല്ലും കാണിച്ചു അവന്റെ ഒരു ചിരിയുണ്ട്...

ഏത് ഭൂലോക രംഭയെയും മയ്ക്കാൻ ആ ചിരി മതിയായിരുന്നു.....

സൽമാന് ഒരനിയത്തിയുണ്ടായിരുന്നു ....

അവൾക്ക് ഒമ്പത് വയസുള്ളപ്പോൾ ചികിൽസിച്ച് മാറ്റാൻ കഴിയാത്ത രീതിയിൽ ഒരു ട്യൂമർ വന്നു ...മരുന്നും മന്ത്രവുമൊക്കെയായി കുറച്ചു കാലം കൊണ്ടുപോയെങ്കിലും അധികം താമസിയാതെ അവൾ മരണത്തിന് കീഴടങ്ങി.....

അനിയത്തിയെ ജീവനായിരുന്ന സൽമാന് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ........അവൻ വിഷാദരോഗത്തിന്റെ പിടിയിലാവുമെന്ന് ഭയന്ന് സുൽഫത് അവനെ തനിച്ചിരിക്കാൻ വിടുന്നത് നിർത്തി അവനെക്കൊണ്ട് ഓരോ കാര്യങ്ങൾ ചെയ്യിപ്പിക്കാൻ തുടങ്ങി .....

കുമിഞ്ഞു കൂടിയ സമ്പത്തുള്ളവരായിരുന്നെങ്കിലും ധാനധർമങ്ങളിൽ പിശുക്ക് കാണിക്കാത്തവരായിരുന്നു സുൽഫതും ബഷീറും ...ബഷീർ അധികവും ഗൾഫിൽ

💬 Comments

View all comments