Chapter Title : ❣️ നീയും ഞാനും 3 [അർച്ചന അർജുൻ]
എന്ന് തോന്നിപോയി... പക്ഷെ
കോപമല്ല ഇവിടെ വേണ്ടത് സൗമ്യതയാണ്.....
"സർ.... നിളയെ എനിക്ക് ഇഷ്ടമാണ്...അവൾക്കും...... സാറിന് അതറിയാമല്ലോ ........ ഞങ്ങൾക്ക് വേണെമെങ്കിൽ സാറിനെ ധിക്കരിച്ചു പോയി രജിസ്റ്റർ മാര്യേജ് ചെയ്യാം.... പക്ഷെ എനിക്കോ അവൾക്കോ അതിൽ തീരെ താല്പര്യമില്ല..... സർ തന്നെ അവളെ കൈ പിടിച്ചു എന്നെ ഏൽപ്പിക്കണം എന്നെന്നിക്ക് നല്ല നിർബന്ധം ഉണ്ട് ..... അത് വരെ എങ്കിൽ അതുവരെ ഞങ്ങൾ കാത്തിരിക്കും സർ.... അല്ലാതെ ഓടിപോയി കല്യാണം കഴിക്കണ ഒരു ടൈപ്പ് കാമുകനല്ല ഞാൻ.... അവളെ പൊന്നു പോലെ നോക്കാനുള്ള കഴിവെനിക്കുണ്ട് അത് മാത്രം പോരെ സാറിന്....ആലോചിച്ചു പറഞ്ഞാൽ മതി സർ......."
ഇത്രയും പറഞ്ഞ ആശ്വാസത്തിൽ ഞാൻ അവിടെ നിന്നും പിൻവാങ്ങി.....
നേരെ കാന്റീനിലേക്ക് വെച്ച് പിടിച്ചു.... അവിടെ അവന്മാർ അപ്പോഴും ഉണ്ടായിരുന്നു......
' എന്താടാ എന്തായി... അങ്ങേര് എന്ത് പറഞ്ഞു...... "
എല്ലാരും ഒരേ സ്വരത്തിൽ ചോദിച്ചു....
ഞാൻ ഉണ്ടായതെല്ലാം പറഞ്ഞു......
" ശെടാ അവളെ എങ്ങാനും അങ്ങേര് മാറ്റി കളയുമോ.... "
അരവിന്ദ് എന്റെ മനസിലേക്ക് നല്ലൊരു കനൽ കോരിയിട്ടു
" ആഹ് അങ്ങേര് അതും ചെയ്യും അമ്മാതിരി ഐറ്റം അല്ലെ അത്......... "
രാഹുൽ അതിലേക്ക് കുറച്ചു എണ്ണ പകർന്നിട്ടു.....
" ഒന്ന് മിണ്ടാതിരിക്കെടാ ഊളകളെ അല്ലെങ്കി തന്നെ ടെൻഷൻ അടിച്ചു ചാകാറായി അപ്പോഴാണോ ഓരോ മൈര് പറയണേ........ "
"അളിയാ കൂൾ ഒരു സാധ്യത പറഞ്ഞതാണ്.... നീയെന്തായാലും പുള്ളികാരിയെ കണ്ടൊന്ന് പറഞ്ഞേക്ക് ഒരു സേഫ്റ്റിക്ക്...... "
അരവിന്ദ് പറഞ്ഞു....
അതൊരു നല്ല ഐഡിയ ആണെന്ന് എനിക്കും തോന്നി......
ഞാൻ
💬 Comments
View all comments