0%

Chapter Title : ❣️ നീയും ഞാനും 3 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 239

ഇളയ വിളിക്കാൻ വേണ്ടി ഫോണെടുത്തു... എടുത്ത പോലെ തന്നെ ഞാൻ അത് പോക്കറ്റിലേക്കിട്ടു.... അവളിപ്പോ
ക്ലാസ്സിൽ ആകും ഇന്റർവെൽ ആകട്ടെ എന്ന് കരുതി ഞാൻ കാത്തിരുന്നു...... ഇന്റർവെൽ ആയപ്പോഴേക്കും പതിവുപോലെതന്നെ അവൾ എന്റെ അടുക്കലേക്ക് വന്നു.....

ഞാൻ ഉണ്ടായതെല്ലാം അതുപോലെതന്നെ അവളോട് പറഞ്ഞു.......

" ഞാൻ ഇതു പ്രതീക്ഷിച്ചിരുന്നു കുഞ്ഞാ..... ഇന്നലെ ദേവേട്ടനുമായിട്ടുള്ള കല്യാണക്കാര്യം വീട്ടിൽ സംസാരിച്ചിരുന്നു..... അപ്പോഴാണ് ഞാൻ ഇക്കാര്യം പറഞ്ഞത്...... നിന്നോട് പറഞ്ഞാ നീ ആവശ്യമില്ലാതെ ടെൻഷനടിച്ച് ഇരിക്കും.....
അതുകൊണ്ടാ പറയാത്തത് പക്ഷേ അച്ഛൻ ഇത്രപെട്ടെന്ന് നിന്നോട് സംസാരിക്കും എന്ന് ഞാൻ വിചാരിച്ചില്ല.... "

ഓ ദേവേട്ടൻ ആരാണെന്ന് പറഞ്ഞില്ലല്ലോ ദേവപ്രതാപ് അവളുടെ മുറച്ചെറുക്കൻ ആണ്....... അവരുടെ കല്യാണം കുടുംബക്കാർ തമ്മിൽ നേരത്തെ തീരുമാനിച്ചത് ആണെങ്കിലും അവർക്ക് രണ്ടുപേർക്കും അതിൽ തീരെ താല്പര്യം ഇല്ലായിരുന്നു.........

" എന്തായാലും പോട്ടെ വരുന്നിടത്ത് വച്ച് കാണാം നീ പൊക്കോ..... എന്തുണ്ടായാലും രാത്രി വിളിക്കണം കേട്ടോ....... "

അതായിരിക്കും ഞങ്ങൾ തമ്മിലുള്ള അവസാന കൂടിക്കാഴ്ച എന്ന് സ്വപ്നത്തിൽ പോലും ഞാനോ അവളോ വിചാരിച്ചിരുന്നില്ല........

അവൾ പോകുന്നത് നോക്കി നില്ക്കവേ ഞാൻ അറിഞ്ഞില്ല അതെന്നെ അപ്പാടെ ഉപേക്ഷിച്ചു പോവുകയായിരുന്നു എന്നുള്ളത്........

എന്നത്തെയും പോലെ അന്നത്തെ കോളേജ് ദിനവും വേറെ പ്രത്യേകതകൾ ഒന്നുമില്ലാതെ കടന്നുപോയി...... നിള മിക്കവാറും വൈകുന്നേരങ്ങളിൽ അവളുടെ അച്ഛനോടൊപ്പം തന്നെയായിരിക്കും പോകുക....... അതുകൊണ്ടുതന്നെ മിക്ക ദിവസങ്ങളിലും അവളെ വൈകുന്നേരം കാണുക പ്രയാസമേറിയ കാര്യമാണ്
.....

അന്നും അതുപോലെ തന്നെ സംഭവിച്ചു......

പതിവ് പോലെ അന്ന് വൈകീട്ട് കൃത്യം എട്ടരയ്ക്ക് അവൾ വിളിച്ചു......

" കുഞ്ഞാ....അച്ഛൻ വല്ലതും പറഞ്ഞുവോ...."

എടുത്തുടനെ

💬 Comments

View all comments