Chapter Title : ❣️ നീയും ഞാനും 3 [അർച്ചന അർജുൻ]
ഞാൻ ചോദിച്ചു....
" ഇല്ലടാ.....വന്നു ഒരുമിച്ച് കഴിച്ചു പോയി.... അതിനെക്കുറിച്ച് ഒരു സംസാരമേ ഉണ്ടായില്ല..... ഒരു കണക്കിന് നന്നായി അച്ഛൻ ആലോചിക്കുകയാവും.... നമുക്കിത്തിരി സമയം കൊടുക്കാല്ലേ... "
അവൾ അത് പറഞ്ഞു ചിരിച്ചു...... അന്നായിരുന്നു ഞാൻ അവസാനമായി സന്തോഷിച്ച ദിനം.... പിറ്റേന്ന് എന്നെ കാത്തിരുന്നത് ജീവനോടെയുള്ള മരണമാണെന്ന് ആരറിഞ്ഞു......
സംസാരമൊക്കെ കഴിഞ്ഞു ഒൻപതു മണിക്ക് തന്നെ ഞങ്ങൾ ഫോൺ വെച്ചു.....
പിറ്റേന്ന്.....
എന്നത്തേയും പോലെ കോളേജിലേക്ക് തിരിച്ചു.....
പക്ഷെ ചെറിയൊരു നിരാശയുണ്ടായിരുന്നു.......
അവളുടെ ഗുഡ് മോർണിംഗ് മെസ്സേജ് കാണാത്തതു കൊണ്ട്..... അതിൽ എനിക്ക് ആസ്വഭാവികത ഒന്നും തോന്നിയതുമില്ല.... ഓഫർ ചിലപ്പോ തീർന്നിരിക്കും എന്നു കരുതി ഞാനത് വിട്ടു.....
കോളേജ് എത്തി അവളുടെ ദർശനത്തിനായി കാത്തു നിന്നു... പതിവ് സമയമായിട്ടും അവളെയും സാറിനെയും കണ്ടില്ല....... അപ്പോഴും എനിക്ക് സംശയമൊന്നും തോന്നിയില്ല...... പക്ഷേ വല്ലാത്തൊരു ഭയമെന്ന് പിടികൂടിയിരുന്നു.........
സമയം കഴിയുന്തോറും എന്റെ പേടി കൂടി കൂടി വന്നു....... അവന്മാരും കൂടെ ഉണ്ടായിരുന്നു...... അവർക്ക് സംഭവം എന്താണെന്ന് പിടികിട്ടിയില്ല.... എന്റെ ടെൻഷനും ഭയവും കണ്ടിട്ടാണോ എന്തോ അവരും വല്ലാതെ ടെൻഷൻ അടിച്ചു തുടങ്ങിയിരുന്നു........
അപ്പോഴാണ് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെ ടീച്ചേർസ് എല്ലാവരും പിന്നെ വേറെ ഡിപ്പാർട്ട്മെന്റിലെ കുറച്ച് ടീച്ചേഴ്സും കൂടെ ഇറങ്ങി വരുന്നത് ശ്രദ്ധയിൽപ്പെട്ടത്.........
രാഹുൽ വേഗം തന്നെ ഞങ്ങൾക്ക് നല്ല കമ്പനി ഉള്ള സുനിത ടീച്ചറോട് ഓടി പോയി കാര്യം ചോദിച്ചു......
അവർ അവിടെ നിന്നും പറയുന്നത് എനിക്കിവിടെ നിന്നും വ്യക്തമായി കേൾക്കാമായിരുന്നു.......
ഇന്ന് നമ്മുടെ വാസുദേവൻ സാറിന്റെ മകളുടെ കല്യാണം ആണെടാ.... പെട്ടന്ന് ആയിരുന്നു......അതിനു പോവുകയാണ് എല്ലാരും.....
നിങ്ങൾ വരുന്നോ......വലിയകുളം
💬 Comments
View all comments