Chapter Title : ❣️ നീയും ഞാനും 4 [അർച്ചന അർജുൻ]
എന്നെ എനിക്ക് വേണ്ടെങ്കിലും ഇവർക്ക് വേണം... അതിന് വേണ്ടിട്ടെങ്കിലും......
" ശെരി അച്ഛാ...... "
അതായിരുന്നു എന്റെ മാറ്റത്തിന്റെ ആദ്യ പടി....അച്ഛൻ തന്നെയാണ് ഇവിടെ ജോലിയും ഫ്ലാറ്റും ഓക്കേ ആക്കി തന്നതും .... എന്റെ സ്വന്തം കമ്പനിയിൽ തന്നെയാണ്.... പക്ഷെ അവിടെ ഇൻചാർജ് ഉള്ള ഹെഡിന് പോലും അറിയില്ല ഞാൻ അവരുടെ എംഡി യുടെ മകൻ ആണെന്ന്......
ഞാൻ തന്നെയാണ് അച്ഛനോട് അത് പറഞ്ഞതും .......
വളരെ പതിയെ നിളയുടെ കാര്യവുമായി ഞാൻ പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു ......... പക്ഷെ അവളെ മറക്കാൻ മാത്രം പറ്റിയില്ല മാത്രവുമല്ല അവളെ വീണ്ടും വീണ്ടും ഞാൻ പ്രണയിച്ചുകൊണ്ടിരുന്നു എന്തിനെന്നറിയാതെ......
അങ്ങനെ ഇങ്ങനെ തട്ടി മുട്ടി പോകുമ്പോഴാണ് തനു എന്റെ ലൈഫിലേക്ക് വരുന്നതും ഞാനിത്രയും മാറിയതും..... നിളയ്ക്ക് മാത്രം യാതൊരു മാറ്റവും സംഭവിച്ചില്ല........
കാത്തിരിപ്പിനു വിരാമമായി എന്ന് ഉള്ളിരിരുന്നു ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു.......
ഓരോന്ന് ചിന്തിച്ചു സമയം പോയതൊന്നും ഞാൻ അറിഞ്ഞില്ല..... പോരാത്തതിന് അവിടെ കിടന്നു ഉറങ്ങി പോവുകയും ചെയ്തു........
അങ്ങനെ രാവിലെ പതിനൊന്നു മണിയായി എഴുന്നേറ്റപ്പോൾ തന്നെ.....
തലേന്ന് നടന്നതൊക്കെ മിന്നായം പോലെ മനസിലേക്ക് വന്നു......
നിള ഇന്ന് വരുകയാണ്.....
ആ ചിന്ത തന്നെ ഭയവും സന്തോഷവും ഒരേപോലെ എനിക്ക് ഫീലായി.....
എഴുന്നേറ്റു പോയി ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും ചായ കുടിക്കാൻ തോന്നി കിച്ചൻ കേറാൻ ഒരുങ്ങിയതും ദേ കാളിങ് ബെൽ......!!!!!
എന്തെണെന്നറിയാതെ ഹൃദയം പെരുമ്പറ കൊട്ടി തുടങ്ങി.....
റീതു എങ്ങാനും ആണെങ്കിൽ.......
"കൂൾ ബേബി കൂൾ,"
എന്ന് സ്വയം പറഞ്ഞുകൊണ്ട് ഞാൻ വാതിൽ തുറന്നതും ദേ നിക്കുന്നു തനു.....
💬 Comments
View all comments