Chapter Title : ❣️ നീയും ഞാനും 4 [അർച്ചന അർജുൻ]
എനിക്ക് ശ്വാസം വീണു......
" ഉഫ് കുരിപ്പേ നീയായിരുന്നോ...... "
" അല്ലെങ്കിൽ നിന്നെ കാണാനിവിടെ ആരാണ് വരുന്നത്...... "
ഞാൻ ചിരിച്ചു
"സത്യം പറ എന്തായിരുന്നു ഇവിടെ പരിപാടി "..???
"എന്ത്.."
" പിന്നെ...... നിന്റെ നിൽപ്പ് കണ്ടിട്ട് എന്തോ ഒരു കള്ളത്തരം ഉണ്ടല്ലോ നീ ആരെയെങ്കിലും കൊന്നുവോ....."????
ഞാൻ അവളെ മിഴിച്ചു നോക്കി.....
അവൾ എന്നെയും നോക്കി കൊണ്ട് നേരെ അടുക്കളയിലോട്ടു പോയി......
അവിടെ നിന്നൊരു അലർച്ചയായിരുന്നു......
"എടാ മഹാപാപി നിനക്ക് തിന്നാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് എന്നെക്കൊണ്ട് ഇതൊക്കെ ഉണ്ടാക്കി വെയിപ്പിച്ചത്....."
ഞാൻ തലയിൽ കൈ വെച്ചു പോയി....... സത്യം പറഞ്ഞാൽ ഞാൻ തലേന്ന് രാത്രി ഫുഡ് കഴിച്ചിട്ടില്ലായിരുന്നു...... ഇക്കണ്ട കാര്യങ്ങൾ ഒക്കെ ആലോചിച്ചിരുന്നത് കൊണ്ട് കഴിക്കാൻ ഞാൻ മറന്നുപോയി ......
ഓടിവന്ന് എന്റെ ടീ ഷർട്ടിൽ പിടിച്ചുകൊണ്ടവൾ ചോദിച്ചു.....
" സത്യം പറ നിനക്കെന്താ പറ്റിയത് ".......???
അതും ചോദിച്ചു അവൾ നിൽക്കുമ്പോൾ വീണ്ടും കോളിംഗ് ബെൽ മുഴങ്ങി.....
ഇത്തവണ എനിക്കൊന്നും തോന്നിയില്ല.....വാച്ച്മൻ ആകുമെന്ന് കരുതി അവിടെ നിന്നു....... എന്നിട്ട് അത്യാവശ്യ കാര്യങ്ങൾ പറയാൻ വാച്ച്മാൻ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരും.......
"നിനക്കുള്ളത് ഞാൻ വന്നിട്ട് തരാടാ തെണ്ടീ"
എന്ന മട്ടിൽ ഒരു നോട്ടം നോക്കി അവൾ പോയി വാതിൽ തുറന്നു..........
എന്റെ സർവ്വ കിളികളും പറത്തികൊണ്ട് റീതുവിന്റെ മുഖമായിരുന്നു ഞാൻ ആദ്യം കണ്ടത്... തൊട്ടു പിറകിൽ മിന്നായം പോലൊരു രൂപവും......
വാതിൽ തുറന്നവളുടെ കണ്ണ് ആണേൽ ഇപ്പോ പുറത്തേക്ക് പോകും എന്നെനിക്ക് തോന്നിപോയി........
അവൾ എന്റെ നേർക്ക് നോട്ടം പായിച്ചപ്പോൾ റീതുവിന്റെ
💬 Comments
View all comments