0%

Chapter Title : ❣️ നീയും ഞാനും 5 [അർച്ചന അർജുൻ]

Author : Kambikathakal Read All Parts 188

ഇവിടെ നിക്കണേ അങ്ങോട്ട്‌ ചെല്ലു അവർ അന്വേഷിക്കുന്നുണ്ട്.....".

അവരോ....

അവൾ ഇവിടയല്ലേ എന്നൊരു സംശയത്തോടെ ഞാൻ എന്റെ നെഞ്ചിൽ ചാരി നിന്നിരുന്ന നിളയെ നോക്കുന്നു.....

എവിടെ അവിടെ ആരും ഉണ്ടായിരുന്നില്ല..... ഒക്കെയും തോന്നൽ മാത്രമായിരുന്നോ എന്റെ ദൈവമേ.....

ഇനിയൊരു പരീക്ഷണം കൂടി താങ്ങാൻ എനിക്ക് വയ്യ.....

പട്ടാപകലിലും കിളിപറന്ന് ഞാൻ അവിടെ തന്നെ നിന്നു.....

മുന്നിൽ അവളുണ്ട് പക്ഷെ അവളല്ല അത്... നിളയ്ക്കൊരു മുഖമൂടിയിട്ടത് പോലെ....

സത്യമെന്താണെന്നറിയാതെ എനിക്ക് വട്ടുപിടിക്കുന്ന പോലെ തോന്നി......

എന്ത് ചെയ്യും എവിടെ തുടങ്ങും.... അവൾക്കെന്തായിരിക്കും പറ്റിയത്... ഇങ്ങനെ സ്വയം ചോദ്യങ്ങളുമിട്ടുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു......

അവരുടെ മുന്നിലെത്തിയത് ഞാൻ അറിഞ്ഞിരുന്നില്ല.....

"എന്താണ് ജഗ്ഗു ഒരു വല്ലാത്ത ആലോചന....."

റീതുവാണ്....

"ഏഹ് ആഹ്..."

"അതേ ലീവ് എടുക്കണോ ന്ന് അലോയ്ച്ചതാ നാട്ടിൽ പോകാൻ....."

സ്വബോധം വീണ്ടെടുത്ത ഞാൻ നാവിൽ വന്ന കള്ളമങ്ങു തട്ടി വിട്ടു....

"ഓ ജി... അല്ല ജഗത്തിന്റ നാടെവിടെയാണ്....

നിളയുടെ വകയാണ്...."

"ജി... ജി... ന്നല്ലേ അവൾ തുടങ്ങിയത്... ജി.. ജിത്തു അല്ലേ....."

"ഹേയ് ജഗത്ത്......"

അവൾ പിന്നെയും വിളിച്ചു.....

എന്താണ് ഇത്ര വല്യ ആലോചന.....

"ഒന്നുമില്ല.. എന്റെയൊരു പഴയ കാമുകിയെ ഓർത്തതാണ്.... തന്നെപോലെ തന്നെയാണ് അയാളും കാണാൻ തന്നെ കാണുമ്പോ അയാളെ ഓർമ്മ വരുന്നു അതാണ്......."

അത് ഞാനൊന്ന് എറിഞ്ഞതാണ് അവൾക്ക് കൊള്ളുമോ എന്നറിയാൻ.....

അതിനിടയ്ക്ക് റീതു കേറി പറഞ്ഞു..

"ഓ വെറുതെയല്ല ഇവളുടെ ഫോട്ടോ കണ്ടപ്പോൾ നീ നിന്നത്... അല്ലേ... ഇതായിരുന്നോ..."

" അത് കൊള്ളാല്ലോ നൈസ്.... എന്നിട്ട് അയാൾ ഇപ്പോഴുമുണ്ടോ...."

കണ്ണുകൾ ഒന്ന് വിടർന്നു എന്നല്ലാതെ

💬 Comments

View all comments