Chapter Title : നെക്സ്റ്റ് ജനറേഷൻ 4 [Danmee]
സംസാരിക്കുന്നത്......... ഇതെല്ലാതെ നമ്മുക്ക് വേറെ വഴി ഇല്ല............ അത്രയും പെട്ടെന്ന് പണി തുടങ്ങുക "
ഞങ്ങൾ നാലുപേരും നേതാവ് പറഞ്ഞതനുസരിച്ചു. അവിടെ കിടന്നവയിൽ ബോഡിക്ക് വലിയ കുഴപ്പം സംഭവിക്കാത്തവയും ഗ്ലാസ് തകരാത്തതുമായ വണ്ടികൾ കണ്ടുപിച്ചു അതിന്റെ എൻജിൻനും മറ്റും ഊരി മാറ്റി മുൻപും പിൻപും മുറിച്ചു മാറ്റികൊണ്ടിരുന്നു. മണിക്കൂറുകളും ദിവസങ്ങളും കഴിഞ്ഞു പോയി. ഞങ്ങൾ വിശ്രമം ഇല്ലാതെ പണി ചെയ്തു കൊണ്ടിരിന്നു. സ്റ്റെല്ലക്കും എന്റെ കുഞ്ഞിനും വേണ്ടികുടിയാണ് ഞാൻ അദ്വാനിക്കുന്നത് എന്ന ചിന്ത തളർച്ച വക വെക്കാതെ നേതാവ് പറയുന്നത് എത്രയും പെട്ടെന്ന് ചെയ്തു തീർക്കണം എന്ന തീരുമാനത്തിൽ എത്തിച്ചു. നേതാവ് ഇതിനിടക്ക് എയർക്രാഫ്റ്റിൽ പോയി അവർക്ക് വേണ്ടുന്ന സഹായം ചെയുന്നുണ്ടായിരുന്നു.
നാലു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ കറുകൾ ഒരു ട്ടാണൽ പോലെ എയർക്രാഫ്റ്റ്നും ബിൽഡിങ്നും ഇടയിൽ സെറ്റ് ചെയ്തു. എയർക്രാഫ്റ്റിൽ ഉണ്ടായിരുന്ന എക്യുപ്മെൻറ്സ് ഉപോയിച് പുറത്തെ എയർറും റേഡിയേഷനും അതിനകത്തു നിയന്ത്രിക്കാൻ സാധിച്ചു.
നേതാവിന്റെ കൂടെ ട്ടാണല് വഴി വരുന്ന സ്റ്റെല്ലയേ നോക്കി
ബിൽഡിങ് ന് ഉള്ളിൽ ഞാൻ അക്ഷമനായി കാത്തുനിൽക്കുകാണ്.ഞാനും എന്റെ കൂടെ ഉള്ളവരും അവശരായിരുന്നു.
സ്റ്റെല്ലയേ കണ്ടപ്പോൾ എന്റെ അവശത എങ്ങോട്ടാ പോയി. ഞാൻ നേതാവിനെയും മറ്റുള്ളവരെയും ബിൽഡിങ്ങിൽ കയറാൻ സഹായിച്ചു. എല്ലാവരും ഉള്ളിൽ കയറിയ ശേഷം ബിൽഡിങ്ന്റെ എൻട്രൻസ് നമ്മൾ സീൽ ചെയ്തു.
ബിൽഡിങ്ൽ കയറിയ ശേഷം സ്റ്റെല്ല അവിടെ മൊത്തം ഒന്നു പരിശോധിച്ചു. എന്നിട്ട് നേതാവിനോട് സംസാരിച്ചു തുടങ്ങി
" അധിക കാലം ഇവിടെ തുടരാൻ കഴിയില്ല......... അതിനിടക്ക് മറ്റുള്ളവർ നമ്മളെ തിരക്കി വന്നില്ലെങ്കിൽ എല്ലാം ഇവിടെ അവസാനിക്കും "
നേതാവ് ഒന്നും മിണ്ടാതെ നിന്നതേ ഉള്ളു. ഞാൻ ഷുമിയെയും മറ്റുള്ളവരെയും അവിടെ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്ത് അവർക്ക് വേണ്ട സഹായം ചയ്യുക ആയിരുന്നു
ക്രാക്കക്ക്ക്ക്ക്കക്ക് ഭൂം
കാതടപ്പിക്കുന്ന ഒരു ശബ്ദം കെട്ട് ഞങ്ങൾ എല്ലാവരും ഞെട്ടി. സ്റ്റെല്ല അത് എന്തെന്ന് നോക്കാൻ എൻട്രൻസ് ലെ സിൽവർ കോട്ടിങ് ഉയർത്തി നോക്കി. ഒന്നും കാണുവാൻ സാധിക്കാതത്ര പുക ആയിരുന്നു പുറത്ത് മുഴുവൻ. എല്ലാവരും പേടിച്ചിരിക്കുക ആണ്
" മനു എന്റെ
💬 Comments
View all comments