0%

Chapter Title : നെക്സ്റ്റ് ജനറേഷൻ ബിഫോർ ആൻഡ്‌ ആഫ്റ്റർ

Author : danmee Read All Parts 182

നെക്സ്റ്റ്  ജനറേഷൻ : ബിഫോർ ആൻഡ്‌  ആഫ്റ്റർ

Next Generation : Before And After | Author : Danmee

ഞാൻ  അന്ന് കോളേജിലേക്ക് ചെല്ലുമ്പോൾ സ്റ്റുഡന്റസും സ്റ്റാഫ്‌സും  കോളേജിന് പുറത്ത് കൂട്ടം  കൂട്ടമായി നിൽക്കുക  ആയിരുന്നു.  ഇപ്പോൾ  കുറച്ചു നാൾ ആയി ഇത് തന്നെ ആണ്  അവസ്ഥാ.  ക്ലാസ്സ്‌  ഒന്നും  പ്രോപ്പർ ആയി നടക്കാറില്ല.  കോളേജ്  അവധി  തരാത്തത് കൊണ്ട്  എല്ലാവരും  വരുന്നെന്നേ ഉണ്ടായിരുന്നുള്ളു.  സിറ്റുവേഷൻ എങ്ങാനും  ചേഞ്ച്‌ ആയി  ക്ലാസ്സ്‌  നടക്കുക ആണെങ്കിൽ  വെറുതെ അറ്റൻഡൻസ്  കളയണ്ട എന്ന് കരുതിയാണ്  ഞാൻ  ഇപ്പോഴും  ഇങ്ങോട്ട് വരുന്നത് .  ഇപ്പോൾ തന്നെ  കണ്ടാണോഷൻ അവറായി.  ഞാൻ  കോളേജ്  കോംബൗണ്ടിൽ കേറുമ്പോൾ  ചിലർ  ബാനറുകളൂം  മറ്റും  തയ്യാറാക്കുന്ന തിരക്കിലും മറ്റുള്ളർ  കൂട്ടം ആയി  നിന്നു എന്തൊക്കെയോ ചർച്ചയിൽ ആണ്.  വേറെ ചിലർ  ഇന്നും  ക്ലാസ്സ്‌ നടന്നില്ലെങ്കിൽ  എന്ത് ചെയ്യാം  എന്ന പ്ലാനിങ്ങിലും ആണ്.  ഞാൻ  എന്റെ  പരിചയക്കാർ നിൽക്കുന്നതിനു അടുത്തേക്ക് ചെന്നു." ഡാ  ഇന്ന്  എന്താ  പരുപാടി.......  ഇന്നും ക്ലാസ്സ്‌ ഇല്ലേ " " പിള്ളേർ ക്ലാസ്സിൽ കേറും എങ്കിലല്ലേ ക്ലാസ്സ്‌ നടക്കു " " വെറുതെ  അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് ഒന്നും  കാര്യം ഇല്ല.......  നമ്മുടെ  ഗവണ്മെന്റ് ന്റെ  തീരുമാനം ഒന്നും മാറാൻ പോകുന്നില്ല.........  എല്ലാം  ഒപ്പിട്ട്  കഴിഞ്ഞില്ലേ.... " " നീ  പോടാ.......  എന്നും പറഞ്ഞു  ചുമ്മാ  ഇരിക്കണോ.......  ഇപ്പോഴും  ജനാതിപത്യം തന്നെ  അല്ലെ......  ഇന്ന്  നമ്മുടെ  കോളേജ്  ചെയർമാൻ  തന്നെ  മുൻകൈ എടുത്ത് നടത്തുന്ന  ജാഥ ആണ്  രാഷ്ട്രീയം ഒക്കെ  മാറ്റിവെച്ചു  കോളേജിലെ പിള്ളേർ  എല്ലാം  പങ്കെടുക്കണം എന്ന  പറയുന്നത്.... കോളേജിലെ  ചില സ്റ്റാഫിന്റെ  സപ്പോർട്ടും ഉണ്ട് " " ആഹാ......  ആ  എന്താവും  എന്ന്  നോക്കാം " " നീ  വരുന്നില്ലേ " " നോക്കട്ടെ " ഒരു  ആഗോള ശക്തി  ആയ  രാഷ്ട്രത്തിന്  നമ്മുടെ  രാജ്യത്ത്  അവരുടെ  മിലിറ്ററി ബേസ്  ആക്റ്റീവ് ആക്കാൻ  ഉള്ള  അനുമതി  നമ്മുടെ  ഗവണ്മെന്റ്  നൽകിയിരിക്കുന്നു.  അതാണ്  ഇപ്പോൾ  ഈ  പുകിലുകൾക്ക് ഒക്കെ  കാരണം .

💬 Comments

View all comments