0%

Chapter Title : നേർച്ചക്കോഴി 3 [Danmee]

Author : danmee Read All Parts 455
നടന്നിട്ട് ഉണ്ട് എന്ന്. സസ്‌പെൻഷൻ കിട്ടിയാൽ അമ്മ എന്തായാലും അറിയും പെട്ടെന്ന് പറയണ്ട എന്ന് വിചാരിച്ചു. അന്ന് നേരം ഒരുപാട് വൈകി ആണ്  ഞാൻ  വീട്ടിൽ കയറിയത്. ബട്ടൺ പൊട്ടിയതും മറ്റും  ഗ്രൗണ്ടിൽ  കളിക്ക് ഇടയിൽ ആണെന്ന്  അമ്മേടേത്ത് പറഞ്ഞു. ആ  രാത്രി എനിക്ക് ഉറക്കം വന്നില്ല. അഞ്ജനയുടെ  ഇപ്പോഴത്തെ അവസ്ഥക്ക് അറിയാതെ എങ്കിലും ഞാനും കാരണക്കാരൻ ആണ്  എന്ന തിരിച്ചറിവും. അഞ്‌ജലിക്ക്  ഇപ്പോൾ ഉണ്ടായ പ്രേശ്നത്തിനു തുടക്കം  എന്നിൽ നിന്നും തന്നെ  ആണ്.  പിന്നെ നിതിൻ പ്രണയം നടിച്ചു അവളുടെ  അടുത്ത് കൂടിയത് ആകും അല്ലെങ്കിൽ അവൻ വിചാരിച്ചത് പോലെ  അവൾ  പറയാത്തതിന്റെ ഈഗോ കാരണവും ആവും...... ആ  ആർക് അറിയാം. എന്നാലും അവൻ കാണിച്ചത് തെണ്ടിത്തരം ആണ് പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ വിചാരിച്ചപോലെ  തന്നെ പ്രിൻസിപ്പൽ വിളിപ്പിച്ചു. ഞങ്ങൾ അവിടെ  ചെല്ലുമ്പോൾ. നിതിനും ഗാങ്ങും അവിടെ  ഉണ്ട്.
പ്രിൻസിപ്പൽ  കുറച്ചു ഉപദേശവും ഇനി ആവർത്തിച്ചാൽ  ഇതുപോലെ  ആവില്ല  എന്ന  താക്കിതും നൽകി. എനിക്ക് അഞ്‌ജലിയുടെ  അടുത്ത് സംസാരിക്കണം എന്നുണ്ടായിരുന്നു. പ്രശ്നം വഷളാക്കണ്ട എന്ന് റിയാസ്  പറഞ്ഞു. ഞാനായിട് ഉണ്ടാക്കിയ  പ്രശ്നം  അല്ലെങ്കിലും  അവളോട്  മാപ്പ് പറയനും ധൈരത്തോടെ  ഇത് നേരിടണം എന്ന് പറയാനും എനിക്ക് തോന്നി. നല്ല ഒരു അവസരത്തിനായി കാത്തിരിക്കുന്നു. കി കി ക്കക്കക്ക് കി ............................................................................ "മോനെ  ഡാ റിയാസ്ഒക്കെ  വന്നിട്ടുണ്ട് എഴുന്നേറ്റെ " ഞാൻ  എണിറ്റു മുന്നിൽ വന്നു  അനന്തു ഫ്രോണ്ടിൽ ഇരിപ്പുണ്ട്. അമ്മ  റിയാസ്  വന്നെന്ന് ആണല്ലോ  പറഞ്ഞത്. ഞാൻ നോക്കുമ്പോൾ മുറ്റത്തു ഒരു കാറിൽ റിയാസ് ഇരിപ്പുണ്ട്

💬 Comments

View all comments