Chapter Title : നേർച്ചക്കോഴി 3 [Danmee]
പെണ്ണിനെ വിളിച്ചോണ്ട് വന്നിട്ട് അവളെ പാതിവഴിക്ക് ഉപേക്ഷിച്ചു പോയ നീ എന്ത് മൈരൻ ആണെടാ "
ഞാൻ അവനെ ഒരു കൈകൊണ്ട് ബസ്സിൽ ചേർത്ത് നിർത്തി മറ്റേ കൈകൊണ്ട് അവന്റെ മുക്കിനു തന്നെ ഇടിച്ചു. അപ്പോയെക്കും അവന്റെ കൂടെ ഉണ്ടായിരുന്നവർ എന്നെ പിടിച്ചുമാറ്റി. എല്ലാരും കൂടി വളഞ്ഞിട്ട് തല്ലി. ഒരുപാട് കൈകൾ എന്റെ പുറത്ത് വീഴുന്നുണ്ടായിരുന്നു. ആ കൈകൾക്ക് ഇടയിൽ കൂടെ തല കുനിച്ചുനിന്നു കരയുന്ന അഞ്ജലിയെ ഞാൻ കണ്ടു. പെട്ടെന്ന് റിയാസും അനന്തും എന്നെ അവന്മാരുടെ കയ്യിൽ നിന്നു പിടിച്ചു മാറ്റി റിയാസ് അവരെ ചവിട്ടിയും കൈകൊണ്ട് തള്ളിയും എന്നെ പ്രതിരോധിച്ചു. ഞാനും കയ്യിൽ കിട്ടിയവർക്ക് എല്ലാം ഓരോന്ന് കൊടുത്തു. അപ്പോയെക്കും അനന്തു ബൈക്ക് അവിടേക്ക് കൊണ്ടുവന്നു ഞാനും റിയാസും അതിൽ കയറി. എന്നെ പുറകിൽ നിന്നു വലിച്ചിടാൻ അവർ നോക്കുന്നുണ്ടായിരുന്നു. അനന്തു വണ്ടി മുന്നോട്ട് എടുത്ത് കോളേജിന് വെളിയിൽ കടന്നു
" നീയെന്തു മൈരാട ആ കാണിച്ചത്......... ആദ്യം ആയിട്ട് ഒന്നും അല്ലാലോ നീ ഇങ്ങനെ ഒക്കെ കേൾക്കുന്നത് "
" ഇനി എന്തെക്കെ ആണോ എന്തോ വരാൻ പോകുന്നത്....... ക്യാംബസിൽ കിടന്നു അടി ഉണ്ടാക്കിയതിന് മിക്കവരും സസ്പെന്ഷന് കിട്ടും "
"സസ്പെൻഷൺ കിട്ടിയാൽ നമ്മുക്ക് ഒരു ട്രിപ്പ് പോകാം അളിയാ "
" നിനക്ക് പിന്നെ ഇതൊന്നും പുത്തരിയല്ലല്ലോ "
" വരുന്നടുത്ത് വെച്ച് കാണാം "
ഞങ്ങൾ നേരെ പോയത് വീട്ടിനു അടുത്തുള്ള ഗ്രൗണ്ടിലേക്ക് ആണ്. ഞാൻ കുറച്ചു നാളായി അങ്ങോട്ടൊക്ക് പോയിട്ട്. വീട്ടിൽ ചെന്നാൽ അമ്മ അമ്മക്ക് മനസിലാവും എന്തോ
💬 Comments
View all comments