Chapter Title : നേർച്ചക്കോഴി 3 [Danmee]
കുറെ ആൺകുട്ടികൾ അവളെ പിന്തുടർന്ന് കൊണ്ട്
എന്തെക്കെയോ പറയുണ്ടായിരുന്നു അവൾ തലകുനിച്ചു ആണ് നടന്നുരുന്നത്. ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങിയപ്പോൾ അനന്തു എന്നെ തടഞ്ഞു. റിയാസും പോകണ്ട എന്ന് കണ്ണ് കാണിച്ചു. അഞ്‌ജലി നടന്നു കോളേജ് ബസിനു അടുത്ത് വന്നു. അവിടെ വേറെയും കുട്ടികൾ ബസ്സിൽ കയറാൻ വരിയായി നിൽക്കുണ്ടായിരുന്നു.അവൾ അവരുടെ പുറകിൽ നിന്നു
" മോളെ നിന്നെയും ആ രക്ഷകൻ രക്ഷിച്ചോ "
"ഈ പെൺകുട്ടികളെ തള്ളിയിട്ടു രക്ഷിക്കുന്നത അവന്റെ രീതി........ നിന്നെ അവൻ എത്ര തവണ രക്ഷിച്ചു "
പുറകെ വന്നവന്മാരുടെ കമന്റടി ആണ്. അവർ കൂവി വിളിക്കുകയും മറ്റും ചെയ്യുന്നുണ്ടായിന്നു. അവിടെ നിന്നിരുന്ന പെൺകുട്ടികളും അവളെ വല്ലാതെ നോക്കുന്നുണ്ടായിരുന്നു. അപ്പോൾ നിതിനും അവന്റെ കൂടെ ഉണ്ടായിരുന്നവരും അങ്ങോട്ട് വന്നു. അവൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് ഞാൻ നോക്കി നിന്നു.
" ടാ എന്നാലും ഇവളെ സമ്മതിക്കണം. എന്റെ കുടെയാ ഇവൾ അവിടേക്ക് വന്നത്. കുറച്ചു കഴിഞ്ഞു ഞാൻ നോക്കുമ്പോൾ ഇവൾ അവനും ആയി തറയിൽ കിടന്നു ഉരുളുന്നു........ പിന്നെ അവന്റെകൂടെ കാറിൽ കേറി പോയി..... ഞാൻ അന്ന് ഒരു 200രൂപക്ക് പെട്രോൾ അടിച്ചയിരുന്നു ആ പൈസ എനിക്ക് ഇപ്പോൾ കിട്ടണം "
അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല . പിന്നെ അന്ന് അഞ്ജന പറഞ്ഞ കാര്യങ്ങളും ഓർമ വന്നു. ഞാൻ ഓടി അവന്റെ അടുത്ത് ചെന്നു. അവനെ കുത്തിനു പിടിച്ചു ബസ്സിൽ ചേർത്ത് നിർത്തി
" ടാ മൈരേ നീ കണ്ടതല്ലേടാ അവിടെ എന്താ നടന്നത് എന്ന്............. ഒരു
💬 Comments
View all comments