0%

Chapter Title : നേർച്ചക്കോഴി 3 [Danmee]

Author : danmee Read All Parts 446
നിനക്ക്  നല്ല പേരല്ലേ......... ബസ്സിൽ ഉള്ളവർ കളിയാക്കിയതണ് " " അപ്പോൾ കുഴപ്പം ഒന്നും ഇല്ല....... ഇപ്പോൾ ഈ കോളേജിൽ വച്ചുതന്നെ എന്റെ പേരിൽ ഒരു ഇഷ്യൂ ഉണ്ടായി അത്ര തന്നെ........ പോവാൻ പറ " എനിക്ക് എന്തോ വല്ലാത്ത ആശ്വാസം തോന്നി ഞാൻ പേടിച്ചത് പോലെ ഒന്നും നടക്കില്ല. പിന്നെ  നിതിനെ കൈകാര്യം ചെയ്താൽ മതി. മുമ്പ് ക്ലാസിലെ പെൺകുട്ടികൾ എന്നോട് മിണ്ടാറില്ലെങ്കിലും ആൺകുട്ടികൾ അതികം അകലം കാണിച്ചിരുന്നില്ല ഇപ്പോൾ സ്ഥിതി മാറി ഞാൻ കാരണം ജൂനിയേർസ് മായി പ്രശനം ഉണ്ടായാൽ ഉണ്ടാകാൻ പോകുന്ന നാണക്കേട് കാരണം അവരും  ഞങ്ങളുടെ ഭാഗത്തേക്ക്‌ അന്ന് നോക്കിയില്ല. അന്ന് അഞ്ജലിയെ കാണാൻ ഇന്റർവെൽ ടൈമിലും മറ്റും ശ്രെമിച്ചിരുന്നു. പക്ഷെ അന്ന് അവൾ  ക്ലാസ്സിനു വെളിയിൽ ഇറങ്ങിയില്ല. " ടാ നീ അവളെ  കാണാൻ പോയാൽ പ്രേശ്നങ്ങൾ  കൂടുതൽ വഷളാകുകയെ ഉള്ളു......... ആ നിതിൻ നീ അവളെ  കയറിപിടിച്ചപ്പോൾ ആണ് അവൾ താഴ്ത്തേക്ക് വീണതെന്നും മറ്റും പറഞ്ഞോണ്ട് നടക്കുന്നുണ്ട്........... അവന്റെ  കാമുകി ആണ് അവൾ  എന്ന  പറയുന്നത്.  എന്നിട്ടും അവൻ  അങ്ങനെ  പറയുന്നെങ്കിൽ അവന്റെ  ഉദ്ദേശം വേറെ എന്തോ ആണ് " അനന്ദു എന്നെ  അവളെ  കാണുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ ആണ് അങ്ങനെ  പറഞ്ഞെതെങ്കിലും. എനിക്കും അതിൽ കാര്യം ഉണ്ടെന്ന് തോന്നി. എനിക്കും അവനെ തിരിച്ചു തല്ലാൻ കൈ തരിക്കുന്നുണ്ടായിരുന്നു. അന്ന് വൈകുന്നേരം ഞങ്ങൾ  ബൈക്ക് ഷെഡിലേക്ക് പോകാൻ നേരം കൂവിവിളിയും അട്ടഹാസവും കെട്ട് ഞാൻ  തിരിഞ്ഞു നോക്കി. അഞ്‌ജലി അവരുടെ ഡിപ്പാർട്മെന്റ് ബിൽഡിങ്ങിൽ നിന്നു ഇറങ്ങി വരുന്നു. പുറകെ 

💬 Comments

View all comments