Chapter Title : നേർച്ചക്കോഴി 3 [Danmee]
ബസ്സിന് അടുത്തേക്ക് നടന്നു. ഞാനും അനന്തുവും ക്ലാസിലേക്കു പോയി.
ക്ലാസ്സ് തുടങ്ങാറായപ്പോൾ റിയാസ് ക്ലാസ്സിലേക്ക് വന്നു . അവനെ കണ്ടതും കാര്യം അറിയാൻ വേണ്ടി അനന്തു അവന്റെ അടുത്തേക്ക് ചെന്നു.
റിയാസ് വളരെ കൂൾ ആയാണ് അനന്തുവിന്റെ അടുത്ത് സംസാരിക്കുന്നത്. ഞാൻ അവരെയും നോക്കി അവിടെ ഇരുന്നതേ ഉള്ളു. റിയാസ് എന്റെ അടുത്ത് വന്നുകൊണ്ട്
" ടാ പേടിക്കാൻ ഒന്നും ഇല്ല "
" അവൾ എന്തിനാ കരഞ്ഞുകൊണ്ട് പോയത് "
" ഞാൻ അവളുടെ കൂടെ ബസ്സിൽ വന്നവരോട് തിരക്കാൻ പോയതാ നിന്റെ കൂടെ നടക്കുന്നത് കൊണ്ട് അവർ എന്നെ കണ്ടപ്പോൾ അവിടെന്ന് മാറിപ്പോയി.... ഞാൻ പിന്നെ ഷാഹിനയുടെ അടുത്ത് ചെന്ന് എന്താ കാര്യം എന്ന് തിരക്കാൻ പറഞ്ഞു "
" എന്നിട്ട് അവൾ എന്ത് പറഞ്ഞു "
" ടാ ഷാഹിന അറിഞ്ഞത് അനുസരിച്ചു ആണെങ്കിൽ ഇന്ന് അഞ്‌ജലി ബസ്സിൽ കയറിയത് മുതൽ ബസ്സിൽ ഉണ്ടായിരുന്നവർ അവളോട് അന്നത്തെ സംഭവം ചോദിച്ചു കൊണ്ടിരിക്കുക ആയിരിന്നു "
" അവളെന്താ അവരോട് പറഞ്ഞത് "
" ടാ അവള് പറഞ്ഞു നീ അവളെ ഒന്നും ചെയ്തില്ല അവളു വീണപ്പോൾ നീ പിടിച്ചു എണീപ്പിച്ചത് ആണെന്ന്....... ഞാൻ അപ്പോയേ പറഞ്ഞില്ലേ ഇതൊക്കെ ആ നിതിന്റെ കുത്തി കഴപ്പ് ആണെന്ന് "
"അപ്പൊ അവൾ കരഞ്ഞത് എന്തിനാ "
" ടാ നീയും ആയി ഏതൊങ്കിലും പെണ്ണുങ്ങൾ ഒന്നു സംസാരിച്ചാൽ തന്നെ ഇവിടെ അതൊരു ടോക്ക് ആവില്ലേ ... പിന്നെ അവൾ നീ അവളെ രക്ഷിച്ചു എന്നെക്കെ പറഞ്ഞാലോ.......
💬 Comments
View all comments