0%

Chapter Title : നേർച്ചക്കോഴി 3 [Danmee]

Author : danmee Read All Parts 444
അമ്മയെ  അവിടെ എവിടെയും കണ്ടില്ല  പിറകിൽ എവിടെയെങ്കിലും  ആയിരിക്കും  അല്ലാതെ  ഇതുപോലെ വാതിലും ഗേറ്റും പൂട്ടാതെ പോകില്ല. ഞാൻ വാതിൽ ചാരി റൂമിലേക്കു പോയി. അമ്മ  ഞാൻ  വന്നത് കാണാത്തത് നന്നായി അല്ലെങ്കിൽ ഒരു നുറുചോദ്യം ചോദിച്ചേനെ പിറ്റേന്ന് രാവിലെ പറഞ്ഞത് അനുസരിച്ചു തന്നെ റിയാസും അനന്തുവും നേരത്തെ തന്നെ  എന്റെ വീട്ടിൽ എത്തി. ഞങ്ങൾ നേരെ കോളേജിലെക്ക് വിട്ടു. കോളേജിൽ ഇത്ര നേരത്തെ എത്തുന്നത് ആദ്യം ആയിരിന്നു. പിള്ളേരെക്കെ എത്തിത്തുടങ്ങുന്നതേ  ഉണ്ടായിരുന്നുള്ളു. ഞങ്ങൾ  കോളേജ് ബസ് വരുന്നതും കാത്ത് ബൈക്ക് വയ്ക്കുന്ന ഷെഡിൽ തന്നെ നിന്നു. ബസ് വന്നപ്പോൾ ഇറങ്ങുന്നവരുടെ കുട്ടത്തിൽ അവൾ ഉണ്ടോ എന്ന് നോക്കി നിൽക്കുക ആയിരുന്നു അവന്മാർ ഞാൻ  അത്‌ ഒന്നും ശ്രെദ്ധിക്കാതെ അലസമായി ചുമ്മാ അവിടെ  നിന്നു. ചുമ്മാ  ഞാൻ ബസിലുടെ  കണ്ണോടിച്ചപ്പോൾ ബസ്സിനകത്ത്‌ ഇറങ്ങാൻ നിൽക്കുന്നവരുടെ കുട്ടത്തിൽ അവൾ നില്കുന്നത് ഞാൻ  കണ്ടു. ചുവപ്പും പച്ചയും കലർന്ന ഒരു ചുരിദാർ ആണ് വേഷം  കഴുത്തിൽ ആം സപ്പോർട്ടർ ഇട്ടിട്ട് ഉണ്ട് വലത് കൈ അതിനുള്ളിൽ ആണ്. അവമ്മാരും അവളെ കണ്ടു കാണണം  എന്നെയും  വിളിച്ചുകൊണ്ടു ബസിനു അടുത്തേക്ക് നടക്കാൻ തുടങ്ങി. പക്ഷെ ഞങ്ങളെ  ഞെട്ടിച്ചുകൊണ്ട് ബസ്സിൽ നിന്നു  ഇറങ്ങിയ  അവൾ  കരഞ്ഞു കൊണ്ട് അവളുടെ  ഡിപ്പാർട്മെന്റ് ബിൽഡിങ്ങിലേക്  ഓടുകയായിരുന്നു. ഇതെന്താ  സംഭവം  എന്നർത്ഥത്തിൽ ഞങ്ങൾ പരസ്പരം നോക്കി നിന്നു " ടാ ഇവൻ ഇവിടെ നിന്നാൽ  ശെരിയാകില്ല നീ ഇവനെയും കൊണ്ട് ക്ലാസ്സിലേക്ക് ചെല്ല് ഞാൻ എന്താ  കാര്യം  എന്ന്  നോക്കിട്ട്  വരാം " റിയാസ്  അനന്തുവിനോട്  പറഞ്ഞിട്ട് 

💬 Comments

View all comments