0%

Chapter Title : നേർച്ചക്കോഴി 3 [Danmee]

Author : danmee Read All Parts 443
... പിന്നെ  ഇവളുടെ അടുത്ത്  സംസാരിക്കുമ്പോൾ  പറയണോ " " ഡാ അവൾക്  പരാതി ഉണ്ടെങ്കിൽ  കാര്യങ്ങൾ  ഇങ്ങനെ ഒന്നും അല്ലായിരിക്കും..... കോളേജിന് വെളിയിൽ നടന്ന  സംഭവം  ആയത് കൊണ്ട്  പോലീസ് ആയിരിക്കും  ഇടപെടുന്നത്............ ഇത്  ആ നിതിന്റെ കുത്തികഴപ്പ് ആയിരിക്കും........... എന്തായാലും  നാളെ  അഞ്ജലിയെ കണ്ടേ പറ്റു " റിയാസ്  അത്‌ ഉറപ്പിച്ച പോലെ പറഞ്ഞപ്പോൾ ഞാൻ വേറെ ഒന്നും പറഞ്ഞില്ല. പിന്നെയും അനന്തുവും റിയാസും  വേറെ എന്തൊക്കെയോ
പറയുന്നുണ്ടായിരുന്നു. ട്രിപ്പിൾ അടിച്ചു പോകുന്നത് കൊണ്ട് തന്നെ ഞങ്ങൾ ചില ഊടു വഴികളിൽ കൂടെ ആണ് കോളേജിൽ പോവുകയും വരുകയും ചെയ്യുന്നത്. ഞാൻ റിയാസിന്റെ തോളിൽ തലവെച്ചു ഇരുന്നു. എന്റെ വീട് എത്തിയപ്പോൾ റിയാസ് വണ്ടി നിർത്തി അനന്തു വണ്ടിയിൽ നിന്നു ഇറങ്ങി. ഞാൻ ബൈക്കിൽ നിന്നു  ഇറങ്ങാൻ തുടങ്ങുമ്പോൾ " ഡാ അപ്പോൾ നാളെ എങ്ങനാ " " നിങ്ങൾ  പറയുന്നത് പോലെ........... പിന്നെ  ആ  പെണ്ണിന് വേറെ പ്രോബ്ലം ഒന്നും  ഇല്ലെങ്കിൽ  ആ  നിതിനെ എനിക്ക് ചാമ്പണം......  ഇന്നലെ തന്നെ  ഞാൻ തിരിച്ചു അടിച്ചേനെ പിന്നെ പെട്ടെന്ന് അങ്ങനെ ഒക്കെ  നടന്നപ്പോൾ ഒന്നു പതറി പോയി " " ഡാ നീ ഇന്ന് രാവിലെ  മനു പറഞ്ഞത് കേട്ടില്ലേ. നമ്മുടെ  കൂടെ  ആരും കാണില്ല...... എടുത്തു ചാടി ഒന്നും ചെയ്യണ്ട.... നീ കുറച്ചു കഴിഞ്ഞു ഗ്രൗണ്ടിൽ വാ ഞങ്ങൾ അവിടെ  കാണും " " ഗ്രൗണ്ടിലേക് തൽകാലം ഇല്ല .. നാളെ  രാവിലെ  കാണാം " ഞാൻ  വീട്ടിലേക്ക് കയറി. വാതിൽ  തുറന്നപ്പോൾ

💬 Comments

View all comments