Chapter Title : നേർച്ചക്കോഴി 3 [Danmee]
കാമുകൻ തന്നെ സാക്ഷിയും. മുമ്പ് എന്നെ കാണുമ്പോൾ പുറകിൽ നിന്നു അടക്കം പറഞ്ഞവർ എല്ലാം ഉറപ്പിച്ചു കൊണ്ടു തന്നെ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് എല്ലം മനസിലായി എന്നർത്ഥത്തിൽ എന്നോട് കുറച്ചെങ്കിലും അടുപ്പം കാണിച്ച പെൺകുട്ടികളും നോക്കാൻ തുടങ്ങി. അന്ന് അഞ്‌ജലി കോളേജിൽ വന്നിരുന്നില്ല. റിയാസും അനന്തുവും അത് ഉറപ്പു വരുത്തി. വൈകുന്നേരം നേരം ഞങ്ങൾ ബൈക്കെടുക്കാൻ ഷെഡിൽ ചെല്ലുമ്പോൾ നിതിനും കുറച്ചു പിള്ളേരും എന്നെ ചിറഞ്ഞു നോക്കുണ്ടായിരുന്നു. എനിക്ക് അവനെ തല്ലണം എന്നുണ്ട് ഇന്നലെ കിട്ടിയത് തിരിച്ചു കൊടുക്കണ്ടേ. ഞാൻ അവനെ തിരിച്ചു ചിറഞ്ഞു അപ്പോയെക്കും റിയാസ് വണ്ടിയെടുത്ത എന്റെഅടുത്ത് വന്നു. വണ്ടിയിൽ കയറാൻ പറഞ്ഞു ഞാൻ അവന്മാരെ നോക്കികൊണ്ട് തന്നെ വണ്ടിയിൽ കയറി. റിയാസ് വണ്ടിയെടുത്തു.
" ഡാ അഞ്‌ജലി യുടെ നമ്പർ ഉണ്ടോ നിന്റെ കയ്യിൽ "
" ഇല്ലെടാ "
" നീ ഒക്കെ ഇന്നലെ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ടുപോയത് അല്ലെ.......... ഷാഹിനയുടെ കയ്യിൽ കാണുമോ "
" അവളുടെ കയ്യിൽ ഒന്നും ഇല്ല. ഞാൻ ഒപ്പിക്കാൻ പറഞ്ഞിട്ട് ഉണ്ട് "
" അവളുടെ വീട് എവിടെയാ ഒന്നു പോയി നോക്കിയാലോ "
" വേണ്ട അത് വേറെ പുലിവാൽ ആകാൻ ആണ് "
" ഡാ അവൾ കോളേജ് ബസ്സിൽ അല്ലെ വരുന്നത്. നാളെ നേരത്തെ വന്നു അവൾ ബസിൽ നിന്നു ഇറങ്ങുമ്പോൾ ചെന്നു കണ്ടാലോ "
" വേണ്ട ....... ഞാൻ വെറുതെ തന്നെ ഏതെങ്കിലും പെണ്ണിന്റെ അടുത്ത് സംസാരിക്കുന്നത് കണ്ടാൽ തന്നെ കോളേജിൽ അത് സംസാരം ആവും
💬 Comments
View all comments