0%

Chapter Title : നേർച്ചക്കോഴി 3 [Danmee]

Author : danmee Read All Parts 438
റെക്കോർഡിങ് ഓൺ ആക്കിയതാണ്. പിന്നെ  ഒന്നും  പറയാതെ  അത്‌  ക്യാൻസൽ  ചെയ്തു. ഫോൺ  മാറ്റി വെച്ചു  കിടന്നു.  കുറെ നേരം കിടന്നിട്ടും ഉറക്കം  വരാത്തത് കൊണ്ട്  ഫോൺ  എടുത്ത്  കട്ടിലിൽ തന്നെ കിടന്ന ഇയർഫോൺ  എടുത്ത് കുത്തി. പാട്ട് കേട്ടുകൊണ്ട് കിടന്നു വിരഹത്തിൻ വേദന അറിയാൻ പ്രണയിക്കു ഒരുവട്ടം വിടര പൂ മൊട്ടുകൾ അവിടെ കരയിക്കും പലവട്ടം ........................................................................ പിറ്റേന്ന്  പതിവുപോലെ ഞാനും  റിയാസും അനന്തുവും കൂടെ ബൈക്കിൽ കോളേജിൽ ചെല്ലുമ്പോൾ നാലു ബൈക്കുകൾ നമ്മുടെ  വണ്ടിയെ വളഞ്ഞു അവർ  ബൈകിന്റെ സ്റ്റാന്റ് തറയിൽ ഉരച്ചു ശബ്ദം ഉണ്ടാക്കുകയും ആക്‌സിലറേറ്റർ റൈസ് ചെയ്തും  നമ്മളെ കടന്നു പോയി. റിയാസ്  ആയിരുന്നു  വണ്ടി ഓടിച്ചിരുന്നത് അവൻ അത്‌ മൈന്റ് ചെയ്യാതെ വണ്ടി  ഷെഡിലേക് ഓടിച്ചു കയറ്റി. ഞങ്ങൾ  ക്ലാസ്സിലേക്ക് നടക്കുമ്പോൾ നമ്മുടെ ക്ലാസ്സ്‌ റേപ്പ് എന്നെ തടഞ്ഞു കൊണ്ട് പറഞ്ഞു " ഈ  കോളേജിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലും ഡിഗ്രി ലെ  പിള്ളേർ  പിജി  കാരെ  കേറി  ചൊറിഞ്ഞിട്ടില്ല....  നീ  ആയിട്ട് പ്രശ്നം വല്ലതും ഉണ്ടാക്കിയാൽ  നമ്മൾ  ആരും  നിന്റെ  കൂടെ  നിൽക്കില്ല........ ഇപ്പോൾ തന്നെ  നിന്റെ പേരിൽ നമ്മുടെ ക്ലാസ്സ് ന് നല്ല  പേരാണല്ലോ " " അതിനിപ്പോൾ  എന്ത് ഉണ്ടായി "
" നീ  എന്തിനാ ആ bba യിലെ നിതിന്റെ  പെണ്ണിനെ കേറി പിടിച്ചത് " " ആര് ....... എപ്പോ " കാര്യം  അറിയാതെ  അനന്തു ഇടക്കുകയറി പറഞ്ഞു. " നീ  ഒക്കെ അല്ലെ  ഇന്നലെ  ഏതോ  പാറയിൽ പോയി പണി ഒപ്പിച്ചത്

💬 Comments

View all comments