0%

Chapter Title : നേർച്ചക്കോഴി 4 [Danmee]

Author : Kambikathakal Read All Parts 220
കൂടെ  ഷെഡിൽ ഉണ്ടായിരുന്ന പിള്ളേർ  അവളെ  തിരിച്ചറിഞ്ഞു.  അവർ  അവിടെ  നിന്നു കൊണ്ട്  തന്നെ  കമന്റ്  അടിക്കാനും  മറ്റും  തുടങ്ങി.  അവൾ  അതൊന്നും  ശ്രെദ്ധിക്കാതെ  മുന്നോട്ട് നടന്നു. പക്ഷെ  പുറത്ത് നിന്നും കോളേജിലേക്ക് വന്ന  കുട്ടികൾ അവളോട്  ഓരോന്ന്  പറഞ്ഞു കൊണ്ട്  പുറകെ  നടക്കാൻ  തുടങ്ങി  അത്‌  കണ്ടപ്പോൾ  ഞാൻ  ഷെഡിൽ  നിന്നും  ഇറങ്ങാൻ തുടങ്ങി  പക്ഷെ  അനന്തുവും  റിയാസും  എന്നെ  തടഞ്ഞു. ആരോരുത്തൻ  അവളുടെ  ഷാളിൽ പിടിച്ചപ്പോൾ  അത്‌  അവളുടെ  തലയിൽ നിന്നു  ഷോൾഡർഇൽ വീണു കിടന്നു  പെട്ടെന്ന്  അവൾ  മുഖം  പോത്തികരഞ്ഞു കൊണ്ട്  അവിടെ  നിന്നു.  അപ്പോൾ ഒട്ടും  പ്രേതിക്ഷിക്കാതെ ഷാഹിന  അവളുടെ  അടുത്ത്  വന്ന് അവളെ  പിടിച്ചു .  പൊട്ടിക്കരഞ്ഞു കൊണ്ട്  അഞ്‌ജലി  ഷാഹിനയെ  കെട്ടിപിടിച്ചു  കരഞ്ഞു.  ഷാഹിന  അഞ്ജലിയെയും കൊണ്ട്  അവളുടെ  ക്ലാസിലേക്ക് തന്നെ  നടന്നു. പക്ഷെ അപ്പോഴും  അവരുടെ പുറകിൽ നിന്നു അവന്മാർ മാറിയിരുന്നില്ല.  ഷാഹിന  ഇടപ്പെട്ടതോട് കൂടി  റിയാസ്  പിന്നെ  അവിടെ  നിന്നില്ല അവൻ  അങ്ങോട്ടേക്ക് ഓടി  പുറകെ  ഞാനും  അനന്ദുവും. റിയാസ്  അഞ്ജലിയെ  ആശ്വസിപിച്ചു കൊണ്ട് പോകുന്ന ഷാഹിനയുടെ  പുറകെ  നടന്നു.  അവരുടെ  പുറകെ  വന്നവരെ തുറിച്ചു നോക്കികൊണ്ട്  ഞങ്ങളും.  ഞങ്ങൾ  അഞ്ജലിയെ  അവളുടെ  ക്ലാസിൽ ആക്കി.  തിരിച്ചു നടക്കാൻ  തുടങ്ങിയപ്പോൾ .  അവളുടെ  ക്ലാസ്സിൽ  നിന്നു  അടക്കി പിടിച്ച  സംസാരങ്ങൾ  കേട്ട്  ഞാൻ  ക്ലാസ്സിൽ  ഓടി കേറി.  അവിടെ  ഉണ്ടായിരുന്നവരെ നോക്കി  പറഞ്ഞു. " ഇനി  ആരെങ്കിലും ഇവളെ എന്തെങ്കിലും  പറഞ്ഞു  എന്നറിഞ്ഞാൽ...... " റിയാസും എന്റെ  പുറകെ  ക്ലാസിലേക്ക്  കേറി  അഞ്ജലിയോടായി പറഞ്ഞു.
" ഇനി  നീ  ഇങ്ങനെ ഒളിച്ചും  പതുങ്ങിയും  ക്ലാസ്സിൽ വരേണ്ട  കാര്യം  ഒന്നും  ഇല്ല ..........  ഇവൻ  മാർക്ക്  ഒക്കെ പുറകിൽ  നിന്നു  സംസാരിക്കാൻ മാത്രമേ അറിയാവൂ.......  എല്ലാം  ധൈര്യത്തോടെ നേരിടു......  മനസിനെ  കൈവിട്ട് കളയാതിരിക്കു " അതും  പറഞ്ഞു  അവൻ  പുറത്തേക്ക് ഇറങ്ങി. ഞാനും ക്ലാസിൽ  ഉള്ളവരെ തുറിച്ചു നോക്കികൊണ്ട്  ക്ലാസിനു  വെളിയിൽ ഇറങ്ങി.  ഞാൻ  വെളിയിൽ ഇറങ്ങിയപ്പോൾ അനന്ദു എന്റെ കൂടെ വന്നു  റിയാസ്  ഷാഹിനയോട് എന്തോ പറഞ്ഞു കൊണ്ട് നമുക്ക് മുന്നിൽ നടക്കുന്നു ........................................................................... "ഡേയ്  എന്തൊരു ഉറക്കം  അഡ........  വാ  സ്ഥാലം  എത്തി" അനന്ദു  ആയിരുന്നു  അത്‌.  ഞാൻ  കണ്ണ് തിരുമ്മി ചുറ്റും നോക്കി . ഞങ്ങൾ  രജിസ്റ്റർ ഓഫീസിൽ എത്തിയിരിക്കുന്നു.  അനന്ദു  വണ്ടിയിൽ  ഉണ്ടായിരുന്ന  കുപ്പിവെള്ളം  എടുത്ത്

💬 Comments

View all comments