Chapter Title : നേർച്ചക്കോഴി 4 [Danmee]
കൂടെ ഷെഡിൽ ഉണ്ടായിരുന്ന പിള്ളേർ അവളെ തിരിച്ചറിഞ്ഞു. അവർ അവിടെ നിന്നു കൊണ്ട് തന്നെ കമന്റ് അടിക്കാനും മറ്റും തുടങ്ങി. അവൾ അതൊന്നും ശ്രെദ്ധിക്കാതെ മുന്നോട്ട് നടന്നു. പക്ഷെ പുറത്ത് നിന്നും കോളേജിലേക്ക് വന്ന കുട്ടികൾ അവളോട് ഓരോന്ന് പറഞ്ഞു കൊണ്ട് പുറകെ നടക്കാൻ തുടങ്ങി അത് കണ്ടപ്പോൾ ഞാൻ ഷെഡിൽ നിന്നും ഇറങ്ങാൻ തുടങ്ങി പക്ഷെ അനന്തുവും റിയാസും എന്നെ തടഞ്ഞു.
ആരോരുത്തൻ അവളുടെ ഷാളിൽ പിടിച്ചപ്പോൾ അത് അവളുടെ തലയിൽ നിന്നു ഷോൾഡർഇൽ വീണു കിടന്നു പെട്ടെന്ന് അവൾ മുഖം പോത്തികരഞ്ഞു കൊണ്ട് അവിടെ നിന്നു. അപ്പോൾ ഒട്ടും പ്രേതിക്ഷിക്കാതെ ഷാഹിന അവളുടെ അടുത്ത് വന്ന് അവളെ പിടിച്ചു . പൊട്ടിക്കരഞ്ഞു കൊണ്ട് അഞ്‌ജലി ഷാഹിനയെ കെട്ടിപിടിച്ചു കരഞ്ഞു. ഷാഹിന അഞ്ജലിയെയും കൊണ്ട് അവളുടെ ക്ലാസിലേക്ക് തന്നെ നടന്നു. പക്ഷെ അപ്പോഴും അവരുടെ പുറകിൽ നിന്നു അവന്മാർ മാറിയിരുന്നില്ല. ഷാഹിന ഇടപ്പെട്ടതോട് കൂടി റിയാസ് പിന്നെ അവിടെ നിന്നില്ല അവൻ അങ്ങോട്ടേക്ക് ഓടി പുറകെ ഞാനും അനന്ദുവും.
റിയാസ് അഞ്ജലിയെ ആശ്വസിപിച്ചു കൊണ്ട് പോകുന്ന ഷാഹിനയുടെ പുറകെ നടന്നു. അവരുടെ പുറകെ വന്നവരെ തുറിച്ചു നോക്കികൊണ്ട് ഞങ്ങളും. ഞങ്ങൾ അഞ്ജലിയെ അവളുടെ ക്ലാസിൽ ആക്കി. തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ . അവളുടെ ക്ലാസ്സിൽ നിന്നു അടക്കി പിടിച്ച സംസാരങ്ങൾ കേട്ട് ഞാൻ ക്ലാസ്സിൽ ഓടി കേറി. അവിടെ ഉണ്ടായിരുന്നവരെ നോക്കി പറഞ്ഞു.
" ഇനി ആരെങ്കിലും ഇവളെ എന്തെങ്കിലും പറഞ്ഞു എന്നറിഞ്ഞാൽ...... "
റിയാസും എന്റെ പുറകെ ക്ലാസിലേക്ക് കേറി അഞ്ജലിയോടായി പറഞ്ഞു.
"
💬 Comments
View all comments